TRENDING:

പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ ദുരന്തം; വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പങ്കാളികൾക്ക് ദാരുണാന്ത്യം

Last Updated:

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈസൂരു: പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. നവംബർ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് ഇവർ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്. കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോർട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകൾ താമസക്കാർക്ക് മാത്രമെ നൽകു എന്നിവർ അറിയിച്ചതിനെ തുടർന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
advertisement

You may also like:പ്ലസ് ടുവിന് ഉയർന്ന മാർക്ക്; ലാപ്ടോപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന സങ്കടത്തില്‍ 19കാരി ജീവനൊടുക്കി [NEWS]കേരളത്തിന് പിന്നാലെ സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും; പൊതുസമ്മതം റദ്ദാക്കുന്ന ഒൻപതാമത്തെ സംസ്ഥാനം [NEWS] By Election Result 2020 | ബിജെപി ഒത്തുകളിച്ചെന്ന് അഖിലേഷ് യാദവ്; ഫലപ്രഖ്യാപന ശേഷം തെളിവ് പുറത്തുവിടും [NEWS]

advertisement

കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയിൽ സഞ്ചരിക്കാനിറങ്ങുകയായിരുന്നു. കുടുംബാംഗങ്ങൾ ഇരുവരുടെയും ചിത്രങ്ങളും പകര്‍ത്താൻ തുടങ്ങി. കരയില്‍ നിന്നും 10-15 മീറ്റർ ദൂരത്തെത്തിയപ്പോൾ യുവാവ് വഞ്ചിക്കുള്ളിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു. ഇതാണ് ദുരന്തത്തിൽ കലാശിച്ചത്. വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തൽ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താണു. വഞ്ചി തുഴഞ്ഞിരുന്നയാൾ നീന്തി കരയ്ക്കു കയറുകയും ചെയ്തു.

advertisement

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. കാവേരി നദിയിലെ കുട്ടവഞ്ചി സഞ്ചാരം സംബന്ധിച്ച് പൊലീസ് പലതവണ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ പലസ്ഥലങ്ങളിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടവഞ്ചി മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ പതിവായതോടെയാണ് നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന മുന്നറിയിപ്പ് നൽകി പൊലീസ് ഇത്തരം സൈൻ ബോർഡുകൾ സ്ഥാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ ദുരന്തം; വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പങ്കാളികൾക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories