TRENDING:

Safoora Zargar granted bail | ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യം

Last Updated:

കഴിഞ്ഞ 10 വർഷത്തിനിടെ തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസവത്തിനായി സർഗാറിന് ജാമ്യം നൽകാനാവില്ലെന്നുമായിരുന്നു ഡൽഹി പൊലീസിന്‍റെ മുൻ നിലപാട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജാമിയ മിലിയ വിദ്യാർഥിനിസഫൂറ സർഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകൾക്ക് വിധേയമായി സഫൂറയെ സ്ഥിരമായി ജാമ്യത്തിൽ വിടാൻ മാനുഷികമായ കാരണങ്ങളാൽ സംസ്ഥാനം സമ്മതിക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ എം ഫിൽ വിദ്യാർത്ഥിനിയായ സർഗാർ 23 ആഴ്ച ഗർഭിണിയാണ്.
advertisement

ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്ബോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ​യി​ല്‍ തു​ട​ങ്ങി​യ സ​മര​ത്തിന് നേതൃത്വം നൽകിയ വി​ദ്യാ​ര്‍ഥിനി​യാ​ണ് സ​ഫൂ​റ.

ഏപ്രിൽ 10 ന് അറസ്റ്റിലായതുമുതൽ സഫൂറയുടെ അഭിഭാഷകൻ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്. യുഎപിഎ ചുമത്തിയതോടെയാണ് ഏപ്രിൽ 18ന് ആദ്യം ജാമ്യം നിഷേധിച്ചത്. മെയ് 2 ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതിയിലെ വാദങ്ങൾക്ക് ശേഷം അത് പിൻവലിച്ചു. മൂന്നാമത്തെ ജാമ്യാപേക്ഷ ജൂൺ നാലിന് കോടതി നിരസിച്ചു.

advertisement

കഴിഞ്ഞ 10 വർഷത്തിനിടെ തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസവത്തിനായി സർഗാറിന് ജാമ്യം നൽകാനാവില്ലെന്നും ഡൽഹി പോലീസിന് വേണ്ടി ഹാജരായ മേത്ത തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അവരുടെ ഗർഭകാലം കുറ്റകൃത്യത്തിന്റെ തീവ്രത കുറയ്ക്കുന്നില്ലെന്നും ജയിലിൽ അവർക്ക് മതിയായ വൈദ്യസഹായം നൽകുന്നുണ്ടെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.

"ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഗർഭിണിയായ തടവുകാരെ ഗർഭാവസ്ഥയെത്തുടർന്ന് ജാമ്യത്തിൽ വിടുന്നതിന് ഒരു അപവാദവുമില്ല. മറിച്ച്, ജയിലിൽ കഴിയുമ്പോൾ മതിയായ സുരക്ഷയും വൈദ്യസഹായവും നിയമം നൽകുന്നു," ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

advertisement

TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]'സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ച നടത്തി, തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി': ഒ.അബ്ദുറഹ്മാന്‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗർഭിണികളെ അറസ്റ്റുചെയ്ത് തടങ്കലിൽ വയ്ക്കുകയും ജയിലുകളിൽ പ്രസവിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. അതിനായി സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിയമത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 39 പ്രസവങ്ങൾ ജയിലിൽ നടന്നിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Safoora Zargar granted bail | ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യം
Open in App
Home
Video
Impact Shorts
Web Stories