TRENDING:

Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ

Last Updated:

അ‍ഞ്ഞൂറ് വർഷത്തെ പോരാട്ടങ്ങൾക്കു ശേഷം ലഭിച്ച ശുഭകരമായ ഒരു നിമിഷമാണിതെന്നും ദീപാവലി പോലെ ആഘോഷിക്കണമെന്നും യോഗി ആദിത്യനാഥ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലീടിൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഭൂമി പൂജയും തറക്കല്ലിടീൽ ചടങ്ങും നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്.
advertisement

കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ അദ്ദേഹം പുരോഹതിന്മാരും ആചാര്യൻമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അ‍ഞ്ഞൂറ് വർഷത്തെ പോരാട്ടങ്ങൾക്കു ശേഷം ലഭിച്ച ശുഭകരമായ ഒരു നിമിഷമാണിതെന്നും ഇത് ദീപാവലി പോലെ ആഘോഷിക്കണമെന്നുമാണ് ആദിത്യനാഥ് അറിയിച്ചത്.

തറക്കല്ലീടിൽ ചടങ്ങ് നടക്കുന്ന ദിവസം വീടുകളിൽ മൺവിളക്കുകൾ കത്തിച്ച് ആഘോഷം ആക്കണമെന്ന് പ്രദേശവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങുകൾ കൂടുതൽ മനോഹരമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അയോധ്യയിൽ നടക്കുന്ന ചടങ്ങുകൾ ദൂരദർശനിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ചടങ്ങുകൾ തത്സമയം കാണാനുള്ള അവസരവും ലഭിക്കും.

advertisement

TRENDING:ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രിയോടെ സംസ്കരിച്ചു[PHOTOS]

advertisement

അയോധ്യയിൽ ആഗസ്റ്റ് മൂന്ന് മുതൽ ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുമെന്നാണ് അയോധ്യ സന്ദ് സമിതി പ്രസിഡന്‍റ് മഹന്ദ് കനയ്യ ദാസ് ചടങ്ങിനെ വിശേഷിപ്പിച്ചത്. ഭജനകളും മറ്റ് ആചാര ചടങ്ങുകളും ഈ ദിവസങ്ങളിൽ നടത്തും. ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസ ഉരുവിടാനും നിർദേശിച്ചിട്ടുണ്ട്.

അതേസമയം കോവിഡിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങിൽ സാമൂഹിക അകലം പാലിക്കൽ അടക്കം എല്ലാവിധ പ്രതിരോധ-സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ
Open in App
Home
Video
Impact Shorts
Web Stories