TRENDING:

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അപലപിച്ച് പ്രധാനമന്ത്രി, നേതാക്കളുമായി ചർച്ച നടത്തി

Last Updated:

ഖത്തർ, ഫ്രാൻസ്, ജോർദാൻ, ഒമാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തർ, ഫ്രാൻസ്, ജോർദാൻ, ഒമാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഇതിനിടെയാണ് രാജ്യങ്ങളുടെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ മോദി അപലപിച്ചത്.
News18
News18
advertisement

നേതാക്കളുമായി നടത്തിയ പ്രത്യേക ടെലിഫോൺ സംഭാഷണത്തിൽ മേഖലയിലെ സമാധാനം സുരക്ഷ എന്നിവ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് മോദി വിശദമായി സംസാരിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യങ്ങളുടെ സുരക്ഷിതവും സ്വതന്ത്ര്യവുമായ സ‍ഞ്ചാരത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചെന്നും അദ്ദേഹത്തിനും ഖത്തർ ജനതയ്ക്കും ഈദ് ആശംസകൾ അറിയിച്ചെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഖത്തറിനോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്കും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുകയും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മോദി കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായും പ്രധാനമന്ത്രി സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർ‌ച്ചകൾക്കും നയതന്ത്രത്തിനും പ്രധാന പങ്കുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അപലപിച്ച് പ്രധാനമന്ത്രി, നേതാക്കളുമായി ചർച്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories