ഇക്കഴിഞ്ഞ ദിവസം സ്കൂളിൽ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെയാണ് മതിലിൽ എഴുതിയിരുന്ന പരാമർശങ്ങൾ ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. 'സ്കൂളിലെ മണികൾ മുഴക്കുന്നത് നിങ്ങളുടെ ക്ഷേമം ഉറപ്പാക്കും.. അമ്പലത്തിലെ മണികൾ മുഴക്കുന്നത് ബ്രാഹ്മണർക്ക് മാത്രമെ ഗുണം ചെയ്യു' എന്നാണ് ഹിന്ദിയിലെഴുതിയിരുന്നത്. ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നാണ് ലളിത്പുർ ബേസിക് എഡ്യുക്കേഷൻ ഓഫീസർ റാം പ്രവേശ് അറിയിച്ചത്.
advertisement
Also Read-ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; പുതിയ പേര് 'കമലം'
അതേസമയം ഇത് തന്‍റെ വ്യക്തിപരമായ പരാമർശം അല്ലെന്ന വിശദീകരണമാണ് സ്കൂൾ പ്രിൻസിപ്പാള്‍ നൽകിയത്. ദളിത് വിഭാഗത്തെ പഠിപ്പിക്കുന്നതിനായി ഭരണഘടനയുടെ സൃഷ്ടാവ് ഭീംറാവോ അംബേദ്കര്‍ തന്നെ നടത്തിയ പ്രസ്താവനയാണിത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ എനിക്ക് ഉദ്ധേശമുണ്ടായിരുന്നില്ല. പ്രിൻസിപ്പാൾ വ്യക്തമാക്കി.
Also Read-വയറു നിറയെ ഭക്ഷണവും ഒപ്പം ഫ്രീ ആയി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റും !! ചെയ്യേണ്ടത് ഇത്രമാത്രം
വിവാദം ഉയർന്ന പശ്ചാത്തലത്തിൽ സ്കൂള്‍ മതിലിൽ രേഖപ്പെടുത്തിയിരുന്ന വാക്കുകൾ നീക്കം ചെയ്തുവെങ്കിലും നിരവധി ബ്രാഹ്മണ സംഘടനകൾ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ നടപടിയെന്നാണ് സര്‍വ ബ്രാഹ്മിൺ മഹാമണ്ഡൽ ജനകല്യാണ്‍ ട്രസ്റ്റ് പ്രസിഡന്‍റ് അശോക് ഗോസ്വാമി ആരോപിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബേസിക് എഡ്യുക്കേഷൻ ഓഫീസർ, അസിസ്റ്റന്‍റ് ബേസിക് എഡ്യുക്കേഷൻ ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ സർക്കാർ വീഴ്ച വരുത്തിയാൽ ബ്രാഹ്മണ സമൂഹം പ്രതിഷേധം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണിസേന ജില്ലാ പ്രസിഡന്‍റ് ബസന്ത് രാജ് ബന്ദു, എബിവിപി ജില്ല കൺവീനർ പിയൂഷ് പ്രതാപ് ബുന്ദേല എന്നിവര്‍ക്കൊപ്പം ഹിന്ദു യുവ വാഹിനി, ആൾ ഇന്ത്യ ബ്രാഹ്മിൺ മഹാസഭ, ബ്രാഹ്മിൺ മഹാസംഘ്, പരശുറാം സേന തുടങ്ങി വിവിധ സംഘടനകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.