TRENDING:

പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; കർശന നടപടിയെന്ന് മഹാരാഷ്ട്രാ സർക്കാർ

Last Updated:

ഛത്രപതി ശിവജിയുടെ നാട്ടില്‍ പാക് അനുകൂല മുദ്രാവ്യാക്യങ്ങള്‍ ഉയര്‍ത്തുന്നത് വെച്ചുപോറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂനെയില്‍ വെള്ളിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിഷേധ പ്രകടനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
advertisement

ഇത്തരം പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു, അതേസമയം മുദ്രാവാക്യം വിളിച്ചവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

സാമൂഹിക വിരുദ്ധരായ ആളുകളാണ് ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. പോലീസ് ഇവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഛത്രപതി ശിവജിയുടെ നാട്ടില്‍ പാക് അനുകൂല മുദ്രാവ്യാക്യങ്ങള്‍ ഉയര്‍ത്തുന്നത് വെച്ചുപോറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തോ രാജ്യത്തോ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ ആരായാലും അവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

advertisement

Also Read:-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്: രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ; എല്ലാം നിരീക്ഷിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും

ഞങ്ങള്‍ സമാധാനത്തിനൊപ്പമാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ ആവശ്യപ്പെട്ടു.അതേ സമയം രാഷ്ട്രീയ ലാഭത്തിനായി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ആരെങ്കിലും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്ര ഏജന്‍സികള്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിലായതില്‍ പ്രതിഷേധിച്ചാണ് പൂനെയില്‍ പ്രകടനം നടത്തിയത്. ലഭിച്ച വീഡിയകള്‍ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പൂനെ സോൺ II ഡിസിപി സാഗർ പാട്ടീൽ പറഞ്ഞു. അനുമതിയില്ലാതെ വെള്ളിയാഴ്ച പ്രക്ഷോഭം സംഘടിപ്പിച്ചതിന് ബണ്ട്ഗാർഡൻ പോലീസ് 41 പേരെ അറസ്റ്റ് ചെയ്യുകയും 65 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്..

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; കർശന നടപടിയെന്ന് മഹാരാഷ്ട്രാ സർക്കാർ
Advertisement
Open in App
Home
Video
Impact Shorts
Web Stories