ഇത് ജൂലൈ 15 വരെ തുടരും. ഈ പുതിയ ക്രമീകരണത്തിലൂടെ 40 മുതൽ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാകുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി ചെലവുകൾ ചുരുക്കാനും ഉൽപാദനക്ഷമത കൂട്ടാനുമാണ് സർക്കാർ പ്രവൃത്തന സമയം പുന:ക്രമീകരിച്ചത്.
Also Read- പ്രശസ്ത മൃദംഗ വിദ്വാൻ കാരക്കുടി ആർ മണി അന്തരിച്ചു
പക്ഷെ പുതിയ ഓഫീസ് സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർ, പ്രത്യേകിച്ച് വനിതാ ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. ജീവനക്കാരുടെ ദൈനംദിന കാര്യങ്ങളെ പൂർണ്ണമായി തകിടം മറിക്കുന്ന ഒന്നായി ഇത് മാറിയെന്ന് പഞ്ചാബിലെ നിരവധി സർക്കാർ ജീവനക്കാർ അഭിപ്രായപ്പെട്ടു. സ്കൂൾ ബസിന് കാത്തു നിൽക്കുന്നതിനുപകരം ഇപ്പോൾ മക്കളെ സ്കൂളിലേക്ക് കൊണ്ടു പോയി വിടേണ്ടി വരുന്നു. കുടുംബത്തിന് വേണ്ടി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയ ശേഷം ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് കുട്ടികളെ സ്കൂളിൽ പോകാനും തയ്യാറാക്കണം.
advertisement
ഇപ്പോൾ ജോലിക്ക് പോകുന്നതിനു മുമ്പ് അവരെ സ്കൂളിലേക്ക് കൊണ്ടുപോയി വിടേണ്ടി വരുന്നതിനാൽ പതിവിലും നേരത്തെ എഴുന്നേൽക്കേണ്ടി വരുന്നു എന്ന് ഒരു ജീവനക്കാരി പരാതിപ്പെടുന്നു. രാവിലെ 7:30 ന് മുൻപായി പഞ്ചാബിലെ പല സ്ഥലങ്ങളിലും സർക്കാർ ജീവനക്കാർ, ഐഎഎസ്, ഐപിഎസ് ഓഫീസർമാർ, ഓഫീസ് സൂപ്രണ്ടുമാർ മുതൽ പ്യൂൺ വരെയുള്ളവർ ഓഫീസുകളിലേക്ക് പോകുന്നത് കാണാം.
“ഗുഡ് മോർണിംഗ് പഞ്ചാബ്. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെ ഓഫീസ് സമയം മാറ്റുന്നത് വളരെ മികച്ച ചുവടുവയ്പ്പാണ്. ചെറിയ ചുവടുവയ്പുകൾ വലിയ നേട്ടങ്ങൾക്ക് കാരണമാകും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം” പഞ്ചാബ് പബ്ലിക് റിലേഷൻ വകുപ്പ് മന്ത്രി അമാൻ അറോറ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞു.