പ്രശസ്ത മൃദംഗ വിദ്വാൻ കാരക്കുടി ആർ മണി അന്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ട കാരക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്
അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കർണാടക സംഗീതലോകം അടക്കിവാണ കാരക്കുടി ആർ.മണി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മൃദംഗവായനയിൽ ഏറെ പ്രശസ്തനായിരുന്ന മണി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ട അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
മണിയുടെ മൃദംഗ വാദനം മുഴുവൻ കച്ചേരികളെയും ഏറെ സുന്ദരമാക്കിയിട്ടുള്ളതായി കലാകാരന്മാർ പറഞ്ഞിട്ടുണ്ട്. പിതുകുളി മുരുകദോസിന്റെ ഭക്തിഗാനങ്ങൾക്കുള്ള മണിയുടെ അകമ്പടി അദ്ദേഹത്തിന്റെ അസാമാന്യമായ പ്രതിഭ അടയാളപ്പെടുത്തുന്നതായിരുന്നു. രാഗങ്ങളിലും കീർത്തനങ്ങളിലും അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു.
advertisement
മണി ആദ്യം കാരക്കുടി രംഗ അയ്യനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ നിന്നും സംഗീതം പഠിച്ചു, ഹരിഹര ശർമ്മയും മണിയും നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായി സഹകരിച്ചു. കെ.എം വൈദ്യനാഥനിൽനിന്ന് ആർ മണിക്ക് കൂടുതൽ ശിക്ഷണം ലഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
May 04, 2023 3:29 PM IST