Also Read- ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് എന്തുകൊണ്ട് ചോദ്യം ചെയ്തു? എന്തൊക്കെ ചോദിച്ചു?
രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ഫ്ലോറൻസ് പാർലി അംബാലയിലേക്ക് പോകും. സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടാവും.
advertisement
Also Read- 1220 ദിവസങ്ങൾക്ക് ശേഷം വീൽചെയറിൽ നിന്നും മുക്തി; യുവാവ് എഴുന്നേറ്റ് നടക്കുന്ന വീഡിയോ വൈറൽ
ജൂലായ് 29നാണ് ഫ്രാൻസിൽനിന്ന് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണമാണ് ആദ്യഘട്ടത്തിൽ എത്തിയത്. അടുത്ത നാലു വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.