1,220 ദിവസങ്ങൾക്ക് ശേഷം വീൽചെയറിൽ നിന്നും മുക്തി; യുവാവ് എഴുന്നേറ്റ് നടക്കുന്ന വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Man Gets up from Wheelchair after 1,220 days, video goes viral | പരിമിതികളെ മറികടക്കാൻ ശാരീരിക ക്ഷമത മാത്രമല്ല, മനക്കരുത്ത് കൂടി വേണമെന്ന തത്വം പ്രാവർത്തികമാക്കിയ വ്യക്തിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
1,220 ദിവസങ്ങൾക്ക് ശേഷം വീൽ ചെയറിൽ നിന്നും സ്വന്തമായി എഴുന്നേറ്റ വ്യക്തിയുടെ വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. സ്വന്തം പരിമിതികളെ മറികടക്കാൻ ശാരീരിക ക്ഷമത മാത്രമല്ല, മനക്കരുത്ത് കൂടി വേണമെന്ന തത്വം പ്രാവർത്തികമാക്കിയ വ്യക്തിക്ക് അഭിനന്ദന പ്രവാഹമാണ്. ശരീരം തളർന്ന്, വർഷങ്ങളായി, വീൽ ചെയറിനെ ആശ്രയിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം.
ആദ്യമായി വീൽ ചെയറിൽ നിന്നും എഴുന്നേറ്റ ആ നിമിഷം വീഡിയോ റെക്കോർഡ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്രയത്നത്താൽ എഴുന്നേറ്റ് വാക്കറിൽ പിടിച്ച് ചെറു ചുവടുകൾ വയ്ക്കുകയാണ് റോബർട്ട് പൈലർ എന്ന ഈ വ്യക്തി. ഇദ്ദേഹം ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്.
I stood up out of my wheelchair on my own for the first time today! It took me 1,220 days to achieve this goal, and it was worth every second. No better way to celebrate Labor Day! pic.twitter.com/XuJIVMuwL8
— Robert Paylor (@RobertPaylor5) September 7, 2020
advertisement
"ആദ്യമായി, സ്വന്തം പ്രയത്നത്താൽ ഞാൻ വീൽ ചെയറിൽ നിന്നും എഴുന്നേറ്റു. ഈ നേട്ടം കൈവയ്ക്കാൻ എനിക്ക് 1,220 ദിവസങ്ങൾ വേണ്ടി വന്നു. അതിലെ ഓരോ സെക്കൻഡും വിലമതിക്കാനാവാത്തതാണ്.," അദ്ദേഹം കുറിച്ചു.
ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോ 2.8 ദശലക്ഷം വ്യൂസ് നേടിക്കഴിഞ്ഞു. 175K ലൈക്കാണ് ഇതുവരെയായും ലഭിച്ചിരിക്കുന്നത്. 18K റീട്വീറ്റും ലഭിച്ചു.
ഒട്ടേറെ പേർ റോബർട്ടിന്റെ വീഡിയോയ്ക്ക് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1,220 ദിവസങ്ങൾക്ക് ശേഷം വീൽചെയറിൽ നിന്നും മുക്തി; യുവാവ് എഴുന്നേറ്റ് നടക്കുന്ന വീഡിയോ വൈറൽ