16343 തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് ഒക്ടോബർ 16 മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന വണ്ടി ഉച്ചയ്‌ക്ക് 12.45ന് രാമേശ്വരത്ത് എത്തും.രാമേശ്വരത്ത് നിന്നും തിരികെ ഉച്ചയ്‌ക്ക് 1.30ന് പുറപ്പെടുന്ന 16344 ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന 16343 അമൃത പുലർച്ചെ 3 30ന് പാലക്കാട് ജംഗ്ഷനിലും രാവിലെ 6.00 മണിക്ക് പഴനിയിലും
9.50 മധുരൈ ജംഗ്ഷനിലും എത്തിച്ചേരും.രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന 16344 അമൃത എക്സ്പ്രസ് വൈകിട്ട് 4.10 മധുരയിലും 6.00 മണിക്ക് പഴനിയിലും വൈകിട്ട് 8 30ന് പാലക്കാടും എത്തിച്ചേരുന്നതാണ്.
advertisement
മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി ഉണ്ടാവുക. കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല.റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
2001 ജനുവരിയിൽ തിരുവനന്തപുരം പാലക്കാട് റൂട്ടിലാണ് അമൃത എക്സ്പ്രസ് ആരംഭിച്ചത്. 2015 നവംബറിൽ പൊള്ളാച്ചിയിലേക്കും പിന്നീട് മധുരയിലേക്ക് നീട്ടിയ ശേഷമാണ് ഇപ്പോൾ രാമേശ്വരത്തേക്ക് നീട്ടുന്നത്.
Summery: The Railway Board has approved the extension of 16343/16344 Thiruvananthapuram Central-Madurai-Thiruvananthapuram Central Amritha Express up to Rameswaram. Hence, train no. 16343 Thiruvananthapuram Central-Rameswaram Amritha Express will leave Thiruvananthapuram Central at 8.30 p.m. with effect from October 16 and reach Rameswaram at 12.45 p.m. the next day. Train no. 16344 Rameswaram-Thiruvananthapuram Central Amritha Express will leave Rameswaram at 1.30 p.m. with effect from October 17 and reach Thiruvananthapuram Central at 4.55 a.m. the next day.