രാജ്യസഭയിലെ പ്രതിപക്ഷ ശക്തിയായിരുന്നു ഒന്നാം മോദി സര്‍ക്കാറിന് മുഖ്യ പ്രതിബന്ധം സൃഷ്ടിച്ചത്. 61 രാജ്യസഭ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
42 അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെയാണ് ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചു. മൊത്തം ബിജെപി 17 സീറ്റും കോണ്‍ഗ്രസ് ഒമ്പത് സീറ്റും നേടി. വൈഎസ്‌ആർസിപി നാല് സീറ്റിലും ജെഎംഎം, എംഎൻഎഫ്, എൻപിപി, ജെഡിഎസ് എന്നിവ ഓരോ സീറ്റിലും ജയിച്ചു.
advertisement
കർണാടകത്തിൽ ഒഴിവുള്ള നാല് സീറ്റിൽ ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ബിജെപിയുടെ ഇരണ്ണ കഡാഡി, അശോക് ഗസ്‌തി എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അരുണാചൽപ്രദേശിൽനിന്ന് ബിജെപിയുടെ നബാം റാബിയയും എതിരില്ലാതെ ജയിച്ചു.
TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
രാജസ്ഥാനിൽനിന്ന് കോൺഗ്രസിന്റെ കെ സി വേണുഗോപാലും നീരജ് ദാംഗിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് ജയിച്ചു. മൂന്ന് സീറ്റിലേക്ക് തെരഞ്ഞെടുപ്പുണ്ടായ മധ്യപ്രദേശിൽ അടുത്തിടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയുടെ സുമർ സിങ് സോളങ്കിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ദിഗ്‌വിജയ് സിങ് ജയിച്ചു. ദളിത് നേതാവ് ഫൂൽസിങ് ബരിയ്യ കോൺഗ്രസിന്റെ രണ്ടാമത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.