TRENDING:

അയോധ്യ പ്രാണപ്രതിഷ്ഠ; റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല

Last Updated:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി നല്‍കുെമന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അന്നേദിവസം അവധിയായിരിക്കുമെന്നും വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിഷ്ഠാ ദിനം പ്രമാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
RBI
RBI
advertisement

ജനുവരി 22ന് രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ്  അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയെല്ലാം 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

advertisement

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി നല്‍കുെമന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയായിരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അന്നേദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

advertisement

ഐശ്വര്യം തുളുമ്പുന്ന രാംലല്ലയുടെ മുഖം ഇതാ ! അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപം പുറത്ത്

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അധികാരദുര്‍വിനിയോഗമെന്ന് സിപിഎം വിമര്‍ശിച്ചു. തികച്ചും മതപരമായ ചടങ്ങില്‍ രാജ്യത്തെയും സര്‍ക്കാരിനെയും നേരിട്ട് പങ്കാളികളാക്കുന്ന നടപടിയാണിത്. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യക്തിപരമായ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്താനുള്ള അധികാരമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ട് ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ അധികാരദുര്‍വിനിയോഗമാണെന്ന് സിപിഎം തുറന്നടിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണസംവിധാനത്തിന് മതപരമായ നിറങ്ങള്‍ പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും സിപിഎം പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ പ്രാണപ്രതിഷ്ഠ; റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല
Open in App
Home
Video
Impact Shorts
Web Stories