അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി
- Published by:Sarika KP
- news18-malayalam
Last Updated:
തത്സമയ സംപ്രേഷണം കാണാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി
ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ചടങ്ങിന്റെ പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 22ന് 12.30നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മുതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 18, 2024 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി