ഇത്രയും വലിയ തുകയുടെ ബിൽ കണ്ടിട്ട് വിശ്വാസം വരാത്ത ഭോപാലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അധികൃതരുടെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത ചോദ്യം ചെയ്ത അദ്ദേഹം ഇത് കേവലം അശ്രദ്ധയായി കാണാൻ കഴിയില്ല എന്നും അഭിപ്രായപ്പെടുന്നു. 'ഇപ്പോൾ വൈദ്യുതി ബില്ലുകൾ കംപ്യൂട്ടർ വഴിയാണ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ അബദ്ധമായി കാണാൻ പറ്റില്ല' - മൻസർ ദേശീയ മാധ്യമമായ ഫ്രീപ്രസ് ജേണലിനോട് പറഞ്ഞു.
advertisement
‘ഏറെ വിചിത്രമാണ് മധ്യപ്രദേശ്, ഏറെ വ്യത്യസ്തമാണ് മധ്യപ്രദേശ്' എന്ന പരസ്യവാചകം വളരെ കൃത്യമാണ് എന്നാണ് ഭോപാലി പറയുന്നത്. 'മെയ് മാസം എന്റെ വീട്ടിൽ ലഭിച്ച വൈദ്യുതി ബില്ലിലെ അടക്കേണ്ട തുക 36,86,660 രൂപയാണ്. പ്രിയപ്പെട്ട മുഖ്യമന്ത്രി ഒരു കവിയെ ഇങ്ങനെ പരിഹസിക്കരുത്. അതും കൊറോണ കാലത്ത്. 36 ലക്ഷം രൂപയുടെ ബിൽ ഞാനെങ്ങനെ അടക്കാനാണ്? ഇത് അഴിമതിക്കും കൈക്കൂലിക്കും വേദി ഒരുക്കുകയാണ്,’ മൻസർ ഭോപ്പാലി ഫേസ്ബുക്കിൽ കുറിച്ചു.
PM Narendra Modi | ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ഈ ബിൽ പ്രശ്നം പരിഹരിക്കാൻ ഞാൻ വൈദ്യുതി വകുപ്പ് ജീവനക്കാരെ സമീപിക്കണമെന്നാണ് തോന്നുന്നത്. അവർ ഇതിനു ബദലായി എന്നോട് പണം ആവശ്യപ്പെട്ടേക്കാം, അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ചൂടുകാലത്ത് പ്രതിമാസം 6000 രൂപയും മറ്റു മാസങ്ങളിൽ 3000 - 4000 രൂപയും മാത്രമാണ് ബിൽ വരാറുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന സിനിമാ തിയറ്ററിന് അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയ കെ എസ് ഇ ബി നടപടി വാർത്തകളിൽ ഇടം നേടിയിരുന്നു. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി സിനിമാസ് തിയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിക്കായിരുന്നു അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയത്.
യുവസംരംഭകന്‍ കൂടിയായ ജിജി, 2019 ഡിസംബറിലാണ് അഞ്ചാനി സിനിമാസ് എന്ന തിയേറ്റര്‍ തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ മറ്റു തിയേറ്ററുകൾക്കൊപ്പം മാര്‍ച്ചില്‍ അഞ്ചാനി സിനിമാസും അടച്ചിട്ടു. ഇത്തരത്തിൽ അടച്ചിട്ട തിയോറ്ററിനാണ് അഞ്ചേകാല്‍ ലക്ഷത്തിന്റെ വൈദ്യുതി ബില്‍ ലഭിച്ചത്.
കോവിഡ് കാലത്ത് വൈദ്യുതിബില്‍ വർദ്ധിപ്പിച്ചതിനെ തുടർന്ന് കെ എസ് ഇ ബിക്കെതിരെ കഴിഞ്ഞ വർഷം കേരള ഹൈക്കോടതിയിൽ പരാതി സമർപ്പിക്കപ്പെട്ടിരുന്നു.
KeyWords | മൻസർ ഭോപാലി, കരന്റ് ബില്‍, വൈദ്യുതി ബില്‍, വൈദ്യുതി വകുപ്പ്, കോവിഡ്, manzar bhopali, madhya pradesh, power, electricity, electricity bill