മുംബൈയിലെ ഭിവണ്ടിയിലാണ് സംഭവം. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന മേധാവി സത്യ പ്രധാൻ ട്വീറ്റിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]
advertisement
അപകടത്തിൽപ്പെട്ട അഞ്ചുപേരെ കൂടി രക്ഷപ്പെടുത്തിയതായി താനെ മുൻസിപ്പൽ കോർപ്പറേഷൻ വക്താവിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എൻ.ഐ.എ പറഞ്ഞു. അതേസമയം, 30 വർഷം പഴക്കമുള്ള കെട്ടിടം നന്നാക്കാനും കെട്ടിടം കാലിയാക്കാനും മുൻസിപ്പൽ അതോറിറ്റി നിർദ്ദേശം നൽകിയിരുന്നെന്നാണ് റിപ്പോർട്ട്.
മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് എട്ട് നിലകളുള്ള റസിഡൻഷ്യൽ കെട്ടിടത്തിന്റെ പിൻഭാഗം ഈ മാസം ആദ്യം തകർന്നിരുന്നു. സെപ്റ്റംബർ ഒന്നിന് പൽഗറിലെ അച്ചോൾ പ്രദേശത്ത് നാലുനില കെട്ടിടം ഇടിഞ്ഞുവീണു. ഓഗസ്റ്റ് 27ന് സമാനമായ ഒരു സംഭവത്തിൽ നാഗ്പട പ്രദേശത്ത് മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നതിനെ തുടർന്ന് ഒരു സ്ത്രീയും 12 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.
