Breaking | എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുമരണം

Last Updated:

അതിഥി തൊഴിലാളികളായ തമിഴ്നാട്, കർണാടക സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്ത് പാറമടയിലുണ്ടായ വെടിമരുന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇന്നു പുലർച്ചെ 3.30നാണ് മലയാറ്റൂർ ഇല്ലിത്തോടുള്ള പാറമടയിൽ അപകടുണ്ടായത്.
പാറമടയ്ക്ക് സമീപം വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. തമിഴ്നാട് സേലം സ്വദേശിയായ പെരിയാന്നൻ ലെച്ചുമാനനാണ് അപകടത്തിൽ മരിവരിൽ ഒരാൾ. കർണാടക ചാമരാജനഗർ സ്വദേശി ധനബാലൻ ആണ് മരിച്ച മറ്റൊരാൾ.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുനൽകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുമരണം
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement