TRENDING:

Republic Day 2022 | ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?

Last Updated:

എന്തുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതെന്ന് അറിയാമോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022 ജനുവരി 26 ന് ഇന്ത്യ 73-ാം റിപ്പബ്ലിക് ദിനം (Republic Day) ആഘോഷിക്കാനായി ഒരുങ്ങുകയാണ്. എന്തുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതെന്ന് അറിയാമോ? 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന (Indian Constitution) പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട് ഇന്ത്യയുടെ സ്വന്തം ഭരണഘടന നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day) ആചരിക്കുന്നു.
advertisement

റിപ്പബ്ലിക് ദിനം: ചരിത്രം

ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 പേർ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബർ 9ന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിലാണ് (ഇപ്പോഴത്തെ പാർലമെന്റ് സെൻട്രൽ ഹാൾ) ചേർന്നത്. പ്രാരംഭ ഘട്ടത്തിൽ അസംബ്ലിയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു

advertisement

ഡോ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിർദേശങ്ങളിൽ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. അവസാന സമ്മേളനത്തിൽ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.

advertisement

റിപ്പബ്ലിക് ദിനം: പ്രാധാന്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഈ പ്രമേയം തുടക്കം കുറിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2022 | ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?
Open in App
Home
Video
Impact Shorts
Web Stories