പ്രസ്തുത യോഗത്തിൽ ആർ എസ് എസ് ബംഗാൾ ഘടകത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ കമ്മിറ്റി പുനഃസംഘടിപ്പിച്ചുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രദീപ് ജോഷിയെ ആർ എസ് എസിന്റെ ദേശീയ കമ്മിറ്റിയിലേക്ക് നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ബംഗാൾ, ഒഡീഷ ഘടകങ്ങളുടെ ഉത്തരവാദിത്തമായിരുന്നു ഇതുവരെ അദ്ദേഹത്തിന്.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആർ എസ് എസ് യോഗം വെള്ളിയാഴ്ചയാണ് ചിത്രകൂട്ടിൽ തുടങ്ങിയത്. മുതിർന്ന ആർ എസ് എസ് നേതാക്കളായ മോഹൻ ഭഗവത്, ദത്താത്രേയ ഹോസബാലെ, മറ്റു അഞ്ച് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
advertisement
രാജ്യത്തെ പ്രധാനപ്പെട്ട 11 മേഖലകളിലെ നേതാക്കളുമായി മോഹൻ ഭഗവത് ഓൺലൈൻ വഴി സംവദിക്കുമെന്ന് മുതിർന്ന നേതാവായ സുനിൽ അംബേദ്കർ അറിയിച്ചു. സംഘടനയെ പ്രദേശിക തലങ്ങളിൽ നിയന്ത്രിക്കുന്നവരാണിവർ. ഉത്തർപ്രദേശ് പ്രതിനിധീകരിച്ച് കിഴക്കൻ യു പിയിൽ നിന്ന് അനിൽ സിംഘും പടിഞ്ഞാറൻ യു പിയിൽ നിന്ന് മഹേന്ദ്രയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അടുത്തവർഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർ എസ് എസ് നേതൃത്വത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ദത്താത്രേയ ഹൊസബാലെ ഉത്തർപ്രദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നേരിട്ട് വിലയിരുത്തുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യോഗത്തിൽ പങ്കെടുക്കുന്ന ആളുകളെ എണ്ണം നിയന്ത്രിച്ചിട്ടുണ്ടെന്ന് അംബേദ്കർ പറഞ്ഞു. ഇന്നും നാളെയും നടക്കുന്ന പ്രാദേശിക നേതാക്കളെ ഉൾക്കൊള്ളിച്ച് നടത്തപ്പെടുന്ന മീറ്റിംഗുകൾ ഓൺലൈൻ ആയിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും ഈ യോഗത്തിൽ ചർച്ചയാവുക. കോവിഡ് മഹാമാരിക്കിടെ ആർ എസ് എസ് വളണ്ടിയർമാർ നടത്തിയ സേവനങ്ങളും യോഗം വിലയിരുത്തും. കോവിഡിന്റെ മൂന്നാം ഘട്ടത്തിന്റെ മുന്നോടിയായി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നും യോഗം ചർച്ച ചെയ്യും.
ഈ അടുത്താണ് കർണാടകയിൽ ജനിച്ച ദത്താത്രേയ ഹൊസബാലെയെ പുതിയ ആർ ആസ് എസ് ജനറൽ സെക്രട്ടറി (സർകാര്യവാഹ്) ആയി തെരഞ്ഞെടുത്തത്. നിലവിൽ സംഘിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആർ എസ് എസിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ (ABPS) രണ്ട് ദിവസം നീണ്ട വാർഷിക യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. 2009 മുതൽ ദത്താത്രേയ സംഘടനയുടെ ജോയി൯ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണെന്ന് ആർ എസ് എസ് ട്വിറ്ററിൽ വ്യക്തമാക്കി.
