നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവി‍ഡ് മുക്തരായവ‍ർ കരിങ്കോഴി സൂപ്പ് കഴിക്കണം; ആരോ​ഗ്യം വീണ്ടെടുക്കാൻ ഉത്തമമെന്ന് മധ്യപ്രദേശ് കൃഷി വിജ്ഞാൻ കേന്ദ്രം

  കോവി‍ഡ് മുക്തരായവ‍ർ കരിങ്കോഴി സൂപ്പ് കഴിക്കണം; ആരോ​ഗ്യം വീണ്ടെടുക്കാൻ ഉത്തമമെന്ന് മധ്യപ്രദേശ് കൃഷി വിജ്ഞാൻ കേന്ദ്രം

  വള‍ർച്ച പൂ‌ർത്തിയായ ഒരു പൂവൻ കരിങ്കോഴിക്ക് ഏകദേശം ഒന്നര കിലോ തൂക്കവും പിടയ്ക്ക് ഒരു കിലോ തൂക്കവും ഉണ്ടാകും. ഇവയുടെ തൂവലുകൾ, ചുണ്ട്, കാലുകൾ, മാംസം എന്നിവയ്ക്ക് കടും കറുപ്പ് നിറമാണ്.

  Kadaknath Chicken

  Kadaknath Chicken

  • Share this:
   ഇൻഡോർ: കോവിഡിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിക്കേണ്ടത് കടക്നാഥ് ചിക്കൻ അഥവാ കരിങ്കോഴിയെന്ന് മധ്യപ്രദേശിലെ കൃഷി വിജ്ഞാൻ കേന്ദ്രം. കോവിഡ് മുക്തരായവർക്ക് ശരീരത്തിന്റെ ക്ഷീണമകറ്റി ആരോഗ്യം പൂർവ്വസ്ഥിതിയിൽ എത്താൻ നൽകേണ്ടത് കരിങ്കോഴി ഇറച്ചിയാണെന്ന് മധ്യപ്രദേശിലെ കൃഷി വിജ്ഞാൻ കേന്ദ്രം (KVK) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ICMR) ശുപാ‍ർശ ചെയ്തു.

   അയൺ സമ്പുഷ്ടമായ കടക്നാഥ് ചിക്കനിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സാധാരണ കോഴിയിറച്ചിയിൽ 25% കൊഴുപ്പ് അടങ്ങിയിരിക്കുമ്പോൾ ഇതിൽ 2% ൽ താഴെ മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ. മധ്യപ്രദേശിലെ ഭിൽ, ഭിലാല ഗോത്രക്കാരുടെ പരമ്പരാഗത ഭക്ഷണമാണിത്. ഈ കോഴി ഇറച്ചിയെ ‘കാളി മാസി’ എന്നാണ് ഗോത്ര വിഭാഗക്കാർ വിളിക്കുന്നത്. മധ്യപ്രദേശിലെ ജാബുവ മേഖലയിലാണ് കടക്നാഥ് ചിക്കൻ ഏറ്റവും കൂടുതൽ ലഭ്യമാകുന്നത്.

   മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

   പോഷക സമൃദ്ധമായതിനാൽ തന്നെ കടക്നാഥ് ചിക്കൻ, മുട്ട, സൂപ്പ് എന്നിവ കോവിഡിന് ശേഷം ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് കെ ‌വി ‌കെയുടെ മുതിർന്ന ശാസ്ത്രജ്ഞനും മേധാവിയുമായ ഡോ. ഐ‌ എസ് തോമർ ഐ സി ‌എം‌ ആറിന് കത്തെഴുതി.

   കടക്നാഥ് ചിക്കനിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ

   കടക്നാഥ് ചിക്കനിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഐക്കോസാറ്റെട്രെനോയിക് ആസിഡ് (ഇ പി എ), ഡോകോസഹെക്സെനോയിക് ആസിഡ് (ഡി എച്ച് എ), കൂടാതെ സിങ്ക്, വൈറ്റമിൻ സി മറ്റ് വൈറ്റമിനുകൾ, അവശ്യ അമിനോ ആസിഡുകൾ, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലായതു കൊണ്ട് തന്നെ ഈ കരിങ്കോഴി ഇറച്ചിക്ക് കറുത്ത നിറമാണുള്ളത്.

   'രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിൽ പോഷകങ്ങൾ വളരെ പ്രധാനമാണ്. കോവിഡിന് ശേഷം രോഗം ബാധിച്ചവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം പോഷകാഹാരങ്ങൾ കഴിക്കുക എന്നതാണ്' - തോമർ കത്തിൽ ചൂണ്ടിക്കാട്ടി. 'മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കടക്നാഥ് ചിക്കനിലുണ്ട്. ഈ ഇറച്ചിയിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ് എന്നും ദേശീയ മാംസ ഗവേഷണ കേന്ദ്രം (എൻ ‌എം‌ ആർ ‌സി, ഹൈദരാബാദ്) സ്ഥിരീകരിച്ചിട്ടുണ്ട്. കടക്നാഥ് ചിക്കന്റെ നേട്ടം ഒരു അന്താരാഷ്ട്ര ജേണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.' - ഡോ തോമർ പറഞ്ഞു.

   സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ

   വള‍ർച്ച പൂ‌ർത്തിയായ ഒരു പൂവൻ കരിങ്കോഴിക്ക് ഏകദേശം ഒന്നര കിലോ തൂക്കവും പിടയ്ക്ക് ഒരു കിലോ തൂക്കവും ഉണ്ടാകും. ഇവയുടെ തൂവലുകൾ, ചുണ്ട്, കാലുകൾ, മാംസം എന്നിവയ്ക്ക് കടും കറുപ്പ് നിറമാണ്. കടക്നാഥ് കോഴിയുടെ മാംസം വ്യാപകമായി ആയുർവേദ മരുന്ന് നിർമ്മാണത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. കൊളട്രോളിന്റെ അളവ് കുറവായതിനാൽ കരിങ്കോഴിയുടെ മാംസം ഹൃദ്രോഗികൾക്കും ഉപയോഗിക്കാം. കരിങ്കോഴിയുടെ മാംസം രക്തയോട്ടം വർദ്ധിപ്പിക്കുമെന്നും സ്ത്രീകളിലെ വന്ധ്യതയ്ക്കും പുരുഷൻമാരിലെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ് എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പല അവകാശ വാദങ്ങളുണ്ട്.
   Published by:Joys Joy
   First published:
   )}