തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം ശ്വാസനാളത്തിൽ വണ്ടു കുടുങ്ങു ഒരു വയസുകാരൻ മരിച്ചിരുന്നു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ് അൻവേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ
പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു. എടനീരിലെ രഞ്‌ജിനിയാണ് അമ്മ. രണ്ട് വയസുള്ള ഋത്‌വേദ് സഹോദരൻ.
കൊല്ലം കൊട്ടാരക്കരയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു
കൊട്ടാരക്കര പുത്തൂർ കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. അജിത്- ആതിര ദമ്പതി കളുടെ മകൾ ആദിത്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരും മാതാപിതാക്കളും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ മലയാളി മെഡിക്കൽ വിദ്യാർഥി റൊമാനിയയിൽ മുങ്ങിമരിച്ചു
സുഹൃത്തിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്‍റെയും (റിട്ട. അദ്ധ്യാപകന്‍ ആശ്രമം സ്‌കൂള്‍, വൈക്കം) രേഖയുടെയും (അദ്ധ്യാപിക, വിശ്വഭാരതി സ്‌കൂള്‍, കീഴൂര്‍) മകന്‍ ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയിൽ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദേവദത്തിന്‍റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കുക. മാൾട്ടയിലുള്ള മലയാളി വിദ്യാർഥികളും മറ്റു മലയാളികളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.