മുൻ ഗവർണറും വിദർഭയിലെ റിപ്പബ്ലിക്കൻ, അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച ആർ എസ് ഗവായിയുടെ ഭാര്യയാണ് കമൽത്തായി ഗവായി. ഡോ. ബാബാസാഹേബ് അംബേദ്കർ സ്മാരക സമിതി, ദീക്ഷാഭൂമി എന്നിവയുടെ പ്രസിഡന്റായി ആർ എസ് ഗവായി പ്രവർത്തിച്ചിട്ടുണ്ട്. ബുദ്ധ സ്മാരകം നിർമ്മിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഇവരുടെ മകൻ രാജേന്ദ്ര ഗവായി നിലവിൽ ഈ കമ്മിറ്റിയിലെ അംഗമാണ്.
ഈ വർഷത്തെ വിജയദശമി ആഘോഷം ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ആരംഭം കുറിക്കും. 2025ലെ വിജയദശമി മുതൽ 2026ലെ വിജയദശമി വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും. 1925 ൽ കെ ബി ഹെഡ്‌ഗെവാർ നാഗ്പൂരിൽ സ്ഥാപിച്ച ഈ സംഘടന ഈ വർഷം 100 വർഷം പൂർത്തിയാക്കുകയാണ്. ഈ നൂറ്റാണ്ടിനിടയിൽ, ഇന്ത്യയിലുടനീളമുള്ള ശാഖകളുടെ വിപുലമായ ശൃംഖലയും വിദേശത്തും സജീവമായ സാന്നിധ്യവുമുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി ആർഎസ്എസ് വളർന്നു.
advertisement