TRENDING:

രാജ്യത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ വേണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് സൗദി 

Last Updated:

300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്ത 300-ലധികം മരുന്നുകളുടെ പട്ടിക സഹിതമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി (എസ്എഫ്ഡിഎ) ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനോട് (ഐഡിഎംഎ) സഹായം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം എസ്എഫ്ഡിഎയുടെ പ്രതിനിധി സംഘം ഇന്ത്യയിലെത്തി മരുന്ന് നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രദീകാത്മക ചിത്രം
പ്രദീകാത്മക ചിത്രം
advertisement

”സൗദിയില്‍ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ല. ഇത് നികത്താനായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി (എസ്എഫ്ഡിഎ) ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളെ സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ” ഐഡിഎംഎ സെക്രട്ടറി ജനറല്‍ ധാരാ പട്ടേല്‍ പറഞ്ഞു.

” ഇതാദ്യമായാണ് ഞങ്ങള്‍ക്ക് ഗള്‍ഫ് രാജ്യത്ത് നിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന ലഭിക്കുന്നത്. അവര്‍ക്ക് ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് ഞങ്ങളുടെ അംഗ കമ്പനികളുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സൗദി എസ്എഫ്ഡിഎ മരുന്നുകള്‍ എത്ര വേണമെന്ന് അറിയിച്ചിട്ടില്ല. അതിനാല്‍, ഓരോ മരുന്നും എത്രത്തോളം വേണമെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്, ” പട്ടേല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

advertisement

Also read- ഗാർഹിക പീഡനത്തിന് ഭർത്താവ് പരാതി നൽകാമോ? അപൂർവകേസിൽ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

എന്നാല്‍, സൗദി ഹൈക്കമ്മീഷനും എസ്എഫ്ഡിഎ വക്താവും കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 2021ല്‍ സൗദിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിപണി മൂല്യം 7.8 ബില്യണ്‍ ഡോളറായിരുന്നു. ഏകദേശം 4.13 ബില്യണ്‍ ഡോളറിന്റെ പേറ്റന്റുള്ള മരുന്നുകളും 2.87 ബില്യണ്‍ ഡോളറിന്റെ ജനറിക്സും 780 മില്യണ്‍ ഡോളറിന്റെ ഓവര്‍-ദി-കൗണ്ടര്‍ (OTC) മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

advertisement

2021ല്‍ ഇന്ത്യയുടെ മരുന്നു കയറ്റുമതി ഏകദേശം 103.52 മില്യണ്‍ ഡോളറിന്റേതായിരുന്നു. 2022ല്‍ ഇത് 104.58 മില്യണ്‍ ഡോളറായിരുന്നു. സൗദി അറേബ്യയിലെ പേറ്റന്റ് മരുന്നുകളെ അപേക്ഷിച്ച് ജനറിക് മരുന്നുകളുടെ വിഹിതം കുറവാണെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍-റെഗുലേറ്ററി അഫയേഴ്സ് ലക്ഷ്മി പ്രസന്ന പറഞ്ഞു.

കയറ്റുമതിയില്‍ ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധി പുതിയ വിപണികളിലേക്കും തങ്ങളുടെ കയറ്റുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 75 ശതമാനമാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി വര്‍ധിച്ചത്. 83 മില്യണ്‍ ഡോളറാണ് ഈ കാലയളവിലുള്ള കയറ്റുമതി, ” അവര്‍ പറഞ്ഞു.

advertisement

Also read- ‘നാല് ഭാര്യമാരുള്ളത് പ്രകൃതിവിരുദ്ധം; ഏകീകൃത സിവിൽകോഡ് രാജ്യത്തിന്റെ വികസനത്തിന്’: നിതിൻ ഗഡ്കരി

”സൗദിയില്‍ ചില നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുന്നതിനാണ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത്. ഇതുകൂടാതെ, ഗള്‍ഫ് രാജ്യത്ത് മരുന്നുകളുടെ കുറവുണ്ട്. ഈ കുറവ് നികത്താന്‍ ഇന്ത്യയെ ക്ഷണിക്കുക കൂടിയാണ് അവര്‍ ചെയ്തത്. കൂടാതെ ഉല്‍പന്നങ്ങളുടെ രജിസ്‌ട്രേഷന്‍, ആവശ്യമായ മരുന്നുകള്‍ക്ക് പെട്ടെന്ന് അംഗീകാരം നല്‍കല്‍ എന്നീ കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, ” പ്രസന്ന പറഞ്ഞു.

advertisement

keywords: saudi arabia, seeks, medicines, india, ഇന്ത്യ, സൗദി അറേബ്യ, സഹായം, മരുന്നുകള്‍

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ വേണം; ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് സൗദി 
Open in App
Home
Video
Impact Shorts
Web Stories