അയോധ്യ കേസ്: വിശാലബഞ്ചിന് വിടില്ലെന്ന് കോടതി
ക്ഷേത്രങ്ങൾക്കും മോസ്കുകൾക്കും ചർച്ചുകൾക്കും തുല്യപ്രാധാന്യമെന്ന് അശോക് ഭൂഷൺ നിരീക്ഷിച്ചു. ഇസ്മായില്‍ ഫാറൂഖി കേസില്‍ പള്ളികളെ സംബന്ധിച്ച് 52ാം പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇസ്മായില്‍ ഫാറൂഖി കേസില്‍ മുസ്ലിം പള്ളികള്‍ മാത്രം അല്ല, ക്ഷേത്രങ്ങൾ, ക്രൈസ്‌സ്തവ ആരാധനലായങ്ങള്‍ എന്നിവയും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധിന്യായത്തില്‍ പറഞ്ഞു. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും മുസ്ലിംങ്ങള്‍ക്ക് ആരാധന നടത്താന്‍ പള്ളി അനിവാര്യം അല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ഫാറൂഖി കേസിന്റെ പശ്ചാത്തലത്തില്‍ ആണ് കാണേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും വ്യക്തമാക്കി.
advertisement
എന്നാൽ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ വിധിയോട് വിയോജിച്ചു. വിശാല ബെഞ്ചിന് വിടേണ്ട കേസാണിതെന്ന് എസ്. അബ്ദുൽ നസീർ വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു ഭരണഘടനാ ബെഞ്ചാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. മുസ്ലിം ആരാധനാലയം മുസ്ലിം മതവിശ്വാസത്തിന്‍റെ അഭിവാജ്യ ഘടകമാണോ എന്ന ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിൽ നമസ്കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ അഞ്ചംഗ ബെഞ്ചിന്‍റെ വിധി ഏഴംഗ ഭരണഘടന ബെഞ്ച് പുനഃപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
ഒരു പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് മുസ്ലിങ്ങൾക്ക് നമസ്കരിക്കാൻ പള്ളി അത്യാവശ്യമല്ലെന്നാണ് വിധിച്ചത്. എവിടെവെച്ച് വേണമെങ്കിലും നമസ്കരിക്കാം. ഒത്തുച്ചേരലിന് വേണ്ടി മാത്രമാണ് പള്ളി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. മുസ്ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ഹർജിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാറും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തു.
ബാബരി മസ്ജിദ് സ്ഥിതി ചെയ്ത അയോധ്യയിലെ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 മേയിലെ അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിന്‍റെ വിധി ചോദ്യം ചെയ്യുന്ന 14 ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
