ആധാര്‍ നിയമത്തിന് നിയമസാധുതയില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. പണബില്ലായാണ് ആധാര്‍ കൊണ്ടു വന്നത്. അതുകൊണ്ടു തന്നെ ആ നിയമം സാധുതയില്ലാത്തതാണ്. നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ കമ്പനികള്‍ ശേഖരിച്ച സ്വകാര്യ വിവരങ്ങളെല്ലാം നശിപ്പിച്ചുകളയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തികളുടെ സമ്മതം വാങ്ങാത്തത് നിയമവിരുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആധാര്‍ നിയമം റദ്ദാക്കണം; വിയോജനകുറിപ്പെഴുതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

