നികുതി അടയ്ക്കാന്‍ ആധാര്‍ വേണം; മൊബൈലോ ബാങ്ക് അക്കൗണ്ടോ ബന്ധിപ്പിക്കേണ്ട
Last Updated:
ന്യൂഡല്‍ഹി: ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ ആധാറിന് നിയമ സാധുത നല്‍കി സുപ്രീംകോടതി. ഉത്തരവനുസരിച്ച് മൊബൈല്‍ നമ്പരുകളോ ബാങ്ക് അക്കൗണ്ടോആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ട്ജസ്റ്റിസ് ജെ. സിക്രി വ്യക്തമാക്കി.
ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഇതിന്റെ ഭാഗമായി ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2),  57 എന്നിവ റദ്ദാക്കി. ഇതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോദിക്കാന്‍ അവകാശമില്ലാതായി. ദേശീയസുരക്ഷയ്ക്കായി ബയോമെട്രിക് വിവരങ്ങള്‍ പുറത്തുവിടാമെന്ന വ്യവസ്ഥയും റദ്ദാക്കി.
സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പൗരന്
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നിഷേധിക്കരുതെന്നും ഉത്തരവിലുണ്ട്. അതേസമയം രാജ്യത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണെന്നും താഴേത്തട്ടിലുള്ളവര്‍ക്ക് വ്യക്തിത്വം നല്‍കുന്നതാണ് ആധാറെന്നും കോടതി നിരീക്ഷിച്ചു.
advertisement
വിധിയിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ:
- നിയമത്തിലെ സെക്ഷന്‍ 33(2), 57 എന്നിവ റദ്ദാക്കി
- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോദിക്കാനാകില്ല
- ദേശീയ സുരക്ഷയുടെ പേരിലും വിവരങ്ങള്‍ പുറത്തുവിടാനാകില്ല
- ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നിഷേധിക്കരുത്
- മൊബൈല്‍ നമ്പരോ ബാങ്ക് അക്കൗണ്ടോ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല
- ആധാറില്‍ ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കരുത്
- കുട്ടികളുടെ ആധാര്‍ എടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണം.
- സി ബി എസ് ഇ, നീറ്റ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് തെറ്റ്.
- നികുതി അടയ്ക്കാന്‍ ആധാര്‍ നിര്‍ബന്ധം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നികുതി അടയ്ക്കാന്‍ ആധാര്‍ വേണം; മൊബൈലോ ബാങ്ക് അക്കൗണ്ടോ ബന്ധിപ്പിക്കേണ്ട



