TRENDING:

ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; സോനം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കി

Last Updated:

എഫ്‌സി‌ആർ‌എ നിയമലംഘനങ്ങളുടെ പേരിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം SECMOL-ന്റെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കിയത്. ഇത് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് കനത്ത തിരിച്ചടിയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനോജ് ഗുപ്ത
സോനം വാങ്ചുക് (File pic/PTI)
സോനം വാങ്ചുക് (File pic/PTI)
advertisement

ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) എഫ്‌സി‌ആർ‌എ രജിസ്‌ട്രേഷൻ റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) 2010 പ്രകാരം നിരവധി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.

ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെ എഫ്‌സി‌ആർ‌എ നിയമലംഘനങ്ങൾ ആരോപിച്ച് സിബി

advertisement

ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

സാമ്പത്തിക വിവരങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുക, വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുക, ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ആരോപണങ്ങളിൽ ലഡാക്ക് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ഓഗസ്റ്റ് 20ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്തുകൊണ്ടാണ് ലൈസൻസ് റദ്ദാക്കാത്തതെന്ന് വിശദീകരണം ആവശ്യപ്പെട്ട് സെപ്റ്റംബർ 10-ന് ഒരു റിമൈൻഡറും സോനത്തിന്റെ എൻ‌ജി‌ഒയ്ക്ക് നൽകിയിരുന്നു.

സെപ്റ്റംബർ 19-ന് എൻജിഒ ഇതിന് മറുപടി നൽകി. ആഭ്യന്തര മന്ത്രാലയം മറുപടി പരിശോധിക്കുകയും നിരവധി നിയമലംഘനങ്ങൾ എടുത്തുകാട്ടുകയും ചെയ്തു.

advertisement

കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയത് എന്ത്?

സി‌എൻ‌എൻ-ന്യൂസ് 18-ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2020 നും 2022 നും ഇടയിൽ എഫ്‌സി‌ആർ‌എ പാലിക്കാത്ത സംഭവങ്ങളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. 2021-22 വർഷത്തിൽ, വാങ്ചുക്ക് SECMOL-ന്റെ എഫ്‌സി‌ആർ‌എ അക്കൗണ്ടിൽ 3.5 ലക്ഷം രൂപ നിക്ഷേപിച്ചത് എഫ്‌സി‌ആർ‌എയുടെ സെക്ഷൻ 17-ന്റെ ലംഘനമാണെന്ന് കണ്ടെത്തി. വിദേശ ഫണ്ടുകൾ ശരിയായ രീതിയിൽ വെളിപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഈ സെക്ഷൻ അനുശാസിക്കുന്നു.

അതുപോലെ, 2020-21 വർഷത്തിൽ, മൂന്ന് വ്യക്തികൾ ആഭ്യന്തര ഫണ്ടായ 54,600 രൂപ എഫ്‌സി‌ആർ‌എ അക്കൗണ്ടിൽ നിക്ഷേപിച്ചു, ഇതും സെക്ഷൻ 17 മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇത് ഒരു നടപടിക്രമപരമായ പിഴവാണെന്ന് പിന്നീട് SECMOL സമ്മതിച്ചു.

advertisement

കൂടാതെ, സ്വീഡൻ ആസ്ഥാനമായുള്ള ഫ്രാംടിഡ്‌സ്ജോർഡൻ ഫൗണ്ടേഷനിൽ നിന്ന് വിദ്യാഭ്യാസ പരിപാടികൾക്കായി SECMOL-ന് 4.93 ലക്ഷം രൂപ ലഭിച്ചു. ഇതിൽ ദേശീയ പരമാധികാരവുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഉൾപ്പെടുന്നു. ഇത് ദേശീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് കണക്കാക്കിയ എം‌എച്ച്‌എ, എഫ്‌സി‌ആർ‌എയുടെ സെക്ഷൻ 124എഫ്(i) ലംഘിച്ചതായി ചൂണ്ടിക്കാട്ടി.

കൂടാതെ, വളണ്ടിയർ ചെലവുകൾക്കായി മേഘ സംഗ്വി എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് SECMOL 19,600 രൂപ സ്വീകരിച്ചു. ഈ തുക പിന്നീട് തിരികെ നൽകിയെങ്കിലും, വിദേശ ഫണ്ടുകൾ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് എഫ്‌സി‌ആർ‌എ നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

advertisement

സ്ഥാപനം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഭക്ഷണ ഫീസായി നേരിട്ട് ശേഖരിച്ച 79,200 രൂപ വിദേശ സംഭാവനയായി റിപ്പോർട്ട് ചെയ്യുകയും, അത് നിർദ്ദിഷ്ട എഫ്‌സി‌ആർ‌എ അക്കൗണ്ടിലേക്ക് വരവ് വെക്കാതിരിക്കുകയും ചെയ്തു. ഇത് എഫ്‌സി‌ആർ‌എയുടെ സെക്ഷൻ 18, 19 എന്നിവയുടെ ലംഘനമായി കണക്കാക്കി.

എഫ്‌സി‌ആർ‌എയുടെ സെക്ഷൻ 17, 18, 19, 81എ, 124എഫ്(i) എന്നിവയുടെ കീഴിലുള്ള നിരവധി ലംഘനങ്ങൾ SECMOL നടത്തിയതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇത് നിയമവ്യവസ്ഥകളോടുള്ള ലംഘനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, SECMOL-ന്റെ എഫ്‌സി‌ആർ‌എ സർട്ടിഫിക്കറ്റ് നമ്പർ 152710012R ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ‌ റദ്ദാക്കി.

സിബിഐ അന്വേഷണം

അതിനിടെ, വാങ്ചുക്കിന്റെ മറ്റൊരു സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (HIAL)-ന്റെ ഫണ്ടിംഗിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസി രണ്ട് മാസം മുമ്പ് അന്വേഷണം ആരംഭിച്ചിരുന്നു.

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ശക്തമായി സംസാരിക്കുന്ന സോനം വാങ്ചുക്ക് ഈ വിവരം സ്ഥിരീകരിച്ചു. ഏകദേശം പത്ത് ദിവസം മുമ്പ്, എച്ച്ഐഎഎൽ എഫ്‌സി‌ആർ‌എ നിയമങ്ങൾ ലംഘിച്ചതായി ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പരാതി ഉദ്ധരിച്ചുകൊണ്ടുള്ള ഉത്തരവുമായി സിബിഐ സംഘം എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"വിദേശ ഫണ്ട് സ്വീകരിക്കാൻ ഞങ്ങൾ എഫ്‌സി‌ആർ‌എ പ്രകാരം ക്ലിയറൻസ് എടുത്തിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഞങ്ങൾക്ക് വിദേശ ഫണ്ടിനെ ആശ്രയിക്കേണ്ടതില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ അറിവ് കയറ്റുമതി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള മൂന്ന് സംഭവങ്ങളിൽ, അവർ അതിനെ വിദേശ സംഭാവനയായി കണക്കാക്കി," അദ്ദേഹം പറഞ്ഞു.

SECMOL-ഉം HIAL-ഉം ആവശ്യമുള്ളതും സ്വന്തമായി പഠിക്കാൻ കഴിയാത്തതുമായ യുവ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു. HIAL-ൽ, വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിവിധ പ്രോജക്റ്റുകൾക്ക് സ്റ്റൈപ്പന്റും നൽകുന്നുണ്ട്.

ലഡാക്ക് പ്രക്ഷോഭം

സംസ്ഥാന പദവിക്കായുള്ള ആവശ്യത്തിൽ ബുധനാഴ്ച അക്രമാസക്തമായ ജനക്കൂട്ടത്തെ സോനം വാങ്ചുക്ക് പ്രകോപിപ്പിച്ചു എന്ന ആരോപണങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.

സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബിജെപി ഓഫീസും നിരവധി വാഹനങ്ങളും തകർക്കുകയും തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ പോലീസ് വെടിവെപ്പും കണ്ണീർ വാതക ഷെല്ലിംഗും നടത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"പ്രകോപനപരമായ പ്രസംഗത്തിലൂടെ ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന്" ആഭ്യന്തര മന്ത്രാലയം വാങ്ചുക്കിനെയാണ് പ്രതി സ്ഥാനത്ത് നിർത്തുന്നത്. സംസ്ഥാന പദവിയും ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് 15 ദിവസത്തെ നിരാഹാര സമരത്തിലായിരുന്ന വാങ്ചുക്ക്, കഴിഞ്ഞ ദിവസം ലേയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അദ്ദേഹം തന്റെ ഉപവാസം അവസാനിപ്പിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധം; സോനം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories