TRENDING:

വോട്ട് വിഹിതം, നോട്ടയുടെ എണ്ണം, റെക്കോർഡുകൾ; ബിജെപിയുടെ ഗുജറാത്ത് വിജയത്തിന് പിന്നിലെ കണക്കുകൾ

Last Updated:

ഏകദേശം 15 സീറ്റുകളിലാണ് 70,000 മുതല്‍ 1 ലക്ഷം വരെ ഭൂരിപക്ഷം നേടി ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുജറാത്തില്‍ (Gujarat) 182 അംഗ സംസ്ഥാന നിയമസഭയിൽ 156 സീറ്റുകള്‍ നേടി ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് ബിജെപി. അതോടൊപ്പം വോട്ട് വിഹിതത്തിൽ ചില റെക്കോര്‍ഡുകൾ തകര്‍ത്താണ് ഇത്തവണ ബിജെപി അധികാരം നിലനിര്‍ത്തിയിത്.
156 സീറ്റുകളിൽ 102 എണ്ണത്തിലും ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് വിഹിതമുണ്ട് (AP)
156 സീറ്റുകളിൽ 102 എണ്ണത്തിലും ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് വിഹിതമുണ്ട് (AP)
advertisement

ഘട്ലോദിയ, ചോര്യസി എന്നീ രണ്ട് സീറ്റുകളില്‍ ഏകദേശം രണ്ട് ലക്ഷത്തിനോടടുത്ത് ഭൂരിപക്ഷം നേടിയാണ് പാര്‍ട്ടി വിജയം ഉറപ്പിച്ചത്. ഘട്ലോദിയയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എതിരാളിയെ 1.92 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എട്ട് സീറ്റുകളില്‍ ഒന്ന് മുതല്‍ ഒന്നരലക്ഷം വരെ ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്. വത്വ, ഓള്‍പാഡ്, സൂറത്ത് വെസ്റ്റ്, മഞ്ജല്‍പൂര്‍, മജുറ, എല്ലിസ്ബ്രിഡ്ജ്, രാജ്‌കോട്ട് വെസ്റ്റ്, വല്‍സാദ് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയത്.

advertisement

ഏകദേശം 15 സീറ്റുകളിലാണ് 70,000 മുതല്‍ 1 ലക്ഷം വരെ ഭൂരിപക്ഷം നേടി ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മണിനഗര്‍, കാമ്രേജ്, പര്‍ഡി, നരോദ, നരന്‍പുര, ഭാവ്നഗര്‍ റൂറല്‍, റാവുപുര, ഗാന്ദേവി, ബര്‍ദോലി, അകോട്ട, ദസ്‌ക്രോയ്, നവസാരി, സബര്‍മതി, സയാജിഗഞ്ച്, വഡോദര സിറ്റി എന്നീ പ്രദേശങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Also read: വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ ദത്തെടുത്ത് പ്രധാനമന്ത്രി; മോദി ഏറ്റെടുക്കുന്ന എട്ടാമത്തെ ഗ്രാമം

advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം: ചില കണക്കുകളിലൂടെ

1. ബിജെപി വിജയിച്ച 156 സീറ്റുകളില്‍ 102 എണ്ണത്തിലും (65 ശതമാനം) ഏകദേശം 50 ശതമാനത്തിലധികം വോട്ട് വിഹിതമാണ് ലഭിച്ചത്.

2. ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ച ഒരു സീറ്റില്‍ 50 ശതമാനത്തിലധികം വോട്ട് വിഹിതമാണ് രേഖപ്പെടുത്തിയത്: ദേദിയപദ എന്ന മണ്ഡലമായിരുന്നു അത്.

3. രണ്ട് സീറ്റുകളിൽ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം നേടാൻ കോണ്‍ഗ്രസിന് കഴിഞ്ഞു. പത്താൻ, വന്‍സ്ദ എന്നീ മണ്ഡലങ്ങളാണ് അവ.

advertisement

4. ബിജെപിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മൂന്ന് സീറ്റുകളില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചത് ഏകദേശം 80 ശതമാനത്തിലധികം വോട്ട് വിഹിതമാണ്: അവ ഘട്‌ലോദിയ, എല്ലിസ്ബ്രിഡ്ജ്, മജൂര എന്നീ മണ്ഡലങ്ങളിലായിരുന്നു.

5. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടിയ വ്യക്തി ഭൂപേന്ദ്രഭായ് രജനികാന്ത് പട്ടേല്‍ ആണ്. ഘട്‌ലോദിയയില്‍ നിന്ന് 82.95 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്.

6. ഏറ്റവും ഉയര്‍ന്ന വിജയം നേടിയത് ഘട്ലോദിയയില്‍ നിന്നുള്ള ഭൂപേന്ദ്രഭായ് രജനികാന്ത് പട്ടേല്‍ ആണ്. 1,92,263 വോട്ടിന്റെ (പോള്‍ ചെയ്ത വോട്ടിന്റെ 74.69 ശതമാനം) ഭൂരിപക്ഷത്തില്‍ എതിരാളിയായ ഡോ അമീ യാജ്നിക്കിനെ (ഐഎന്‍സി) പരാജയപ്പെടുത്തി.

advertisement

7. ഏറ്റവും കുറഞ്ഞ വിജയശതമാനം: റാപ്പര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഭച്ചുഭായ് ധരംഷി ആരേതിയയെ 577 വോട്ടുകള്‍ക്ക് തോല്‍പിച്ച് വീരേന്ദ്രസിങ് ബഹദൂര്‍സിന്‍ഹ് ജഡേജ (ബിജെപി) വിജയം കൈവരിച്ചു.

8. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകളോടെ ജയിച്ച സീറ്റുകള്‍: 11 എണ്ണമാണ് ബിജെപിയ്ക്ക് മാത്രം ലഭിച്ചത്.

9. 1000ല്‍ താഴെ വോട്ടുകൾക്ക് ജയിച്ച സീറ്റുകള്‍: രണ്ട് ( ബിജെപി-1, കോണ്‍ഗ്രസ് -1)

10. 2022, 2017, 2012, 2019, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലെ 182 സീറ്റുകളിലും കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ഏക നിയമസഭാ മണ്ഡലമാണ് അഹമ്മദാബാദിലെ ഡാനിലിംഡ.

11. കെട്ടിവെച്ച തുക വരെ നഷ്ടപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ (1/6ല്‍ താഴെ അല്ലെങ്കില്‍ 16.66% വോട്ടുകള്‍): 41/179 (22.9 ശതമാനം)

12. കെട്ടിവെച്ച തുക നഷ്ടപ്പെട്ട എഎപി സ്ഥാനാര്‍ത്ഥികള്‍ (1/6ല്‍ താഴെ അല്ലെങ്കില്‍ 16.66% വോട്ടുകള്‍): 126/181 (69.6 ശതമാനം)

13. കെട്ടിവെച്ച തുക നഷ്ടപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികള്‍ (1/6ല്‍ താഴെ അല്ലെങ്കില്‍ 16.66% വോട്ടുകള്‍): 0/182 (0 ശതമാനം)

14. 35 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

15. 2022ല്‍ എഎപി അഞ്ച് സീറ്റുകളാണ് നേടിയത്. അതില്‍ രണ്ടെണ്ണം 2017ല്‍ ബിജെപിയും രണ്ടെണ്ണം കോണ്‍ഗ്രസും ഒന്ന് ബിടിപിയും ഭരിച്ചിരുന്ന സീറ്റുകളായിരുന്നു.

16. കോണ്‍ഗ്രസ് തോറ്റ 39 സീറ്റുകളില്‍ എഎപി കൂടുതല്‍ വോട്ടുകള്‍ നേടി.

17. എഎപി നേടിയ 50 ശതമാനം വോട്ടുകളും 38 സീറ്റുകളില്‍ (21 ശതമാനം) നിന്നുള്ള വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

18. 15 മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് എഎപിയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. അബ്ദസ, റാപ്പര്‍, വാവ്, തരാദ്, ധനേര, രാധന്‍പൂര്‍, ഖേരാലു, കലോല്‍, ഖംഭാത്, ബൊര്‍സാദ്, അങ്കലാവ്, മതര്‍, പദ്ര, വഗ്ര, സൂറത്ത് ഈസ്റ്റ് എന്നിവയാണ് ഈ മണ്ഡലങ്ങള്‍.

19. ഏഴ് നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നോട്ടയ്ക്ക് ലഭിച്ചിരുന്നു: റാപ്പര്‍, തരാഡ്, രാധന്‍പൂര്‍, കലോല്‍, ബൊര്‍സാദ്, അങ്കലാവ്, വഗ്ര എന്നീ മണ്ഡലങ്ങളാണ് അവ.

20. ഏറ്റവും ഉയര്‍ന്ന നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയത്: ഖേദ്ബ്രഹ്മയില്‍ 7,331 വോട്ടര്‍മാര്‍ (3.56 ശതമാനം) നോട്ടയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

21. ഏറ്റവും കുറഞ്ഞ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയത്: കരഞ്ചില്‍ 756 വോട്ടര്‍മാര്‍ (0.85 ശതമാനം) മാത്രമാണ് നോട്ട രേഖപ്പെടുത്തിയത്. 0.6 ശതമാനം വോട്ടര്‍മാര്‍ (ഏകദേശം 1,069) നോട്ട രേഖപ്പെടുത്തിയ ലിംബായത്താണ് നോട്ട വോട്ട് ശതമാനത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ മണ്ഡലം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

22. എഐഎംഐഎമ്മിന് ചെറിയ വിജയശതമാനം രേഖപ്പെടുത്തിയത് ഒരു സീറ്റിലാണ്. ജമാല്‍പൂര്‍ ഖാദിയയിലാണ് മുന്നേറ്റമുണ്ടായത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന്‍ ഖെഡവാല വിജയിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ട് വിഹിതം, നോട്ടയുടെ എണ്ണം, റെക്കോർഡുകൾ; ബിജെപിയുടെ ഗുജറാത്ത് വിജയത്തിന് പിന്നിലെ കണക്കുകൾ
Open in App
Home
Video
Impact Shorts
Web Stories