TRENDING:

സുപ്രീംകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്

Last Updated:

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ തിങ്കളാഴ്ച ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇയാൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞു. സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകരുടെ കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഡയസിനടുത്തെത്തി ഷൂ അഴിച്ചുമാറ്റി സിജെഐക്ക് നേരെ എറിയാൻ ശ്രമിച്ചതായി ചില ദൃക്‌സാക്ഷികൾ പറയുമ്പോൾ, അദ്ദേഹം എറിഞ്ഞത് ഒരു കടലാസ് ചുരുളാണെന്നാണ് മറ്റു ചിലർ പറഞ്ഞത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി
advertisement

എന്നാൽ, ‌ഗവായ് ബഹളം അവഗണിച്ച് വാദങ്ങൾ തുടരാൻ മറ്റ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. "ഇതൊന്നും നിങ്ങളുടെ ശ്രദ്ധ തെറ്റിക്കരുത്. ഞങ്ങൾക്ക് ശ്രദ്ധ തെറ്റുന്നില്ല. ‌ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല" അദ്ദേഹം പറഞ്ഞു.

നേരത്തെ, സിജെഐ ബെഞ്ചിൽ നിന്ന് എഴുന്നേറ്റതിന് ശേഷം മാത്രമേ പ്രതിക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കോടതി തീരുമാനമെടുക്കുകയുള്ളൂ എന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞിരുന്നു.

അഭിഭാഷകൻ്റെ അംഗത്വം റദ്ദാക്കാൻ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് വികാസ് സിംഗ് സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞിരുന്നു. "ഈ അഭിഭാഷകൻ 2011 മുതൽ ബാറിലെ താൽക്കാലിക അംഗമാണ്. ഇയാളുടെ അംഗത്വം റദ്ദാക്കാൻ ഞങ്ങൾ നടപടി തുടങ്ങും. ഞാൻ സിജെഐയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അപ്പോഴും ബെഞ്ചിലായിരുന്നു. സിജെഐയുടെ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. നിയമം അതിൻ്റെ വഴിക്ക് പോകും," അദ്ദേഹം പറഞ്ഞു.

advertisement

അതിനിടെ, അക്രമം കാണിച്ച അഭിഭാഷകനെ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, "സനാതൻ കാ അപമാൻ നഹി സഹേംഗേ** (സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല)" എന്ന് വിളിച്ച് പറഞ്ഞെന്ന് ദൃക്സാക്ഷികൾ‌ പറഞ്ഞു.

മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൻ്റെ ഭാഗമായ ജവരി ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന്റെ ഏഴ് അടി ഉയരമുള്ള വിഗ്രഹം പുനർനിർമ്മിച്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയ സെപ്റ്റംബർ 16ലെ കേസ് വാദത്തിനിടെ സിജെഐ ഗവായ് നടത്തിയ പരാമർശങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

advertisement

ഹർജിയെ "വാർ‌ത്താപ്രാധാന്യത്തിനുള്ള വ്യവഹാരം" എന്ന് വിശേഷിപ്പിച്ച കോടതി, അപേക്ഷ തള്ളുകയും "‌നിങ്ങൾ പോയി പ്രതിഷ്ഠയോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയുക. നിങ്ങൾ വിഷ്ണുവിൻ്റെ വലിയ ഭക്തനാണെങ്കിൽ, പ്രാർത്ഥിക്കുകയും കുറച്ച് ധ്യാനിക്കുകയും ചെയ്യുക." എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ഈ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന്, താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് സിജെഐ ഗവായ് വ്യക്തമാക്കുകയും തൻ്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: No action will be taken against the lawyer who tried to hurl a shoe at CJI BR Gavai on Monday, top sources told CNN-News18, after the Chief Justice of India asked officials to “ignore" the act.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീംകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories