ദുർഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉൾപ്പെടുത്തിയത്. ഓപ്പറേഷൻ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്ന റജിമെന്റാണ് ബ്രഹ്മോസ്.
Also Read- ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ മുതൽ എസ്പിബി വരെ; പത്മ പുരസ്കാര വിജയികളെ അറിയാം
advertisement
രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര -ദ്രുവ് ഹെലികോപ്ടറുകള്‍, ബ്രഹ്മോസ് മിസൈല്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സൈനികശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ഫൈറ്റര്‍ ജെറ്റ് ആദ്യ വനിതാ പൈലറ്റിലൊരാളായ ഭാവന കാന്ത് എയര്‍ ഫോഴ്‌സിന്റെ ടാബ്ലോയില്‍ പങ്കെടുത്തു.
Also Read- Republic Day 2021| സാംസ്‌കാരികത്തനിമയും സൈനികശക്തിയും വിളിച്ചോതി റിപ്പപ്ലിക് ദിന പരേഡ്
രാവിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. കോവിഡ് ആശങ്കകൾക്കിടയിലും പകിട്ട് ഒട്ടും കുറയാതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യപ്രദര്‍ശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്‌കാരിക നിശ്ചലദൃശ്യ പ്രദര്‍ശനം ആരംഭിച്ചത്. 32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തിലുള്‍പ്പെട്ടത്. കൊയർ ഓഫ് കേരള എന്ന പേരിലായിരുന്നു കേരളത്തിന്റെ ഫ്ളോട്ട്.
Also Read- സൗദി അറേബ്യയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്സിൻ; നൽകുന്നത് 30 ലക്ഷം ഡോസുകൾ
അയോധ്യയുടേയും നിര്‍ദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉള്‍ക്കൊളളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം. ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി കോവിഡ് വാക്‌സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയാണ് ടാബ്ലോയ്ക്ക് നേതൃത്വം നല്‍കിയത്.