സൗദി അറേബ്യയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്സിൻ; നൽകുന്നത് 30 ലക്ഷം ഡോസുകൾ

Last Updated:

കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ.

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും പിന്നാലെ സൗദി അറേബ്യക്കും കോവിഡ് വാക്സിൻ നൽകാൻ ഇന്ത്യ. ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ആണ് സൗദി അറേബ്യയ്ക്ക് നൽകുന്നത്. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, യൂറോപ്പിലേക്ക് വാക്സിൻ അയയ്ക്കില്ലെന്നും അത് ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സിൻ വിതരണത്തെ ബാധിക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല റോയിട്ടേഴ്സിനോട് പറഞ്ഞു. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷം. ഇതു മാർച്ച് അവസാനത്തോടെ 30 ശതമാനം വർധിപ്പിക്കും. ഒരാഴ്ച മുതൽ പരമാവധി 10 ദിവസങ്ങൾക്കുള്ളിൽ വാക്സിൻ ഡോസുകൾ സൗദിക്ക് കയറ്റി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളർ നിരക്കിലാണ് 1.5 മില്യൺ വാക്സിനുകൾ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സിൻ ഡോസുകൾ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ വാക്സീൻ വാങ്ങിയത്.
ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങൾ. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, ബ്രസീൽ, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍.
advertisement
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് 16 മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവച്ച് തുടങ്ങിയിരുന്നു. എന്നാല്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സ്ഫഡ് - ആസ്ട്രസെനിക്ക വാക്‌സിന്‍ ഡോസുകള്‍ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
advertisement
അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളാണ് ഇന്ത്യ ബ്രസീലിന് നൽകിയത്. 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍നിന്നും റഷ്യയില്‍നിന്നും വാങ്ങുന്ന വാക്‌സിനുകള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.
advertisement
ചൈന വികസിച്ച വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്‌സിന്‍ അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ട്. ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തിന്റെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ കോവിഡ് വാക്‌സിന് ഫലപ്രാപ്തി കുറവാണെന്ന സൂചന അടുത്തിടെ തായ്‌ലന്‍ഡ് നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
സൗദി അറേബ്യയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്സിൻ; നൽകുന്നത് 30 ലക്ഷം ഡോസുകൾ
Next Article
advertisement
ട്രംപ് നേതൃത്വം നൽകുന്ന ഈജിപ്തിലെ ഗാസ സമാധാന യോഗത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം
ട്രംപ് നേതൃത്വം നൽകുന്ന ഈജിപ്തിലെ ഗാസ സമാധാന യോഗത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം
  • പ്രധാനമന്ത്രി മോദിയെ ഈജിപ്തിലെ ഗാസ സമാധാന ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

  • 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ട്രംപും എൽ-സിസിയും അധ്യക്ഷരാകും.

  • ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, സമാധാനം കൊണ്ടുവരുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

View All
advertisement