സമ്മാനങ്ങളുടെ വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഗുണഭോക്താക്കൾക്ക് ടോക്കണുകൾ നൽകും. ഇതിൽ സമ്മാനം വാങ്ങാൻ എത്തേണ്ട തീയതിയും സമയവും നൽകും. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, കരിമ്പിന് പുറമെ 8 ഗ്രാം ഏലയ്ക്കയും നൽകും. ഇവ ഒരു തുണി സഞ്ചിയിൽ പൊതിഞ്ഞാവും നൽകുക,- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കൽ സമ്മാനത്തിന്റെ പ്രഖ്യാപനവും.
advertisement
Also Read 58 മിനിറ്റിനുള്ളിൽ പാചകം ചെയ്തത് 46 വിഭവങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ഈ കൊച്ചു മിടുക്കി
'മുഖ്യമന്ത്രിയാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇത് ദൈവം നൽകിയതാണ്, ജനങ്ങളെ സേവിക്കാൻ. ഞാൻ ഇത് ഉപയോഗിച്ചു. തന്റെ ഗ്രാമീണ പശ്ചാത്തലവും സർക്കാർ സ്കൂളിലെ വിദ്യാഭ്യാസവും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സഹായിച്ചു', മുഖ്യമന്ത്രി പളനിസ്വാമി കൂട്ടിച്ചേർത്തു.
ജന്മനാടായ എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് പ്രചരണം ആരംഭിച്ച അദ്ദേഹം മുഖ്യമന്ത്രിയായതിനു ശേഷം ജീവിതം വെല്ലുവിളിയായിരുന്നുവെന്നും പറഞ്ഞു. ജയലളിതയുടെ മരണത്തിന് ശേഷം എന്റെ ഭരണം തുടരുമോ എന്ന് ചിലർ ചോദിച്ചു. ഇപ്പോൾ എന്റെ സർക്കാർ നാലുവർഷം അധികാരത്തിൽ വിജയകരമായി പൂർത്തിയാക്കി മറ്റൊരു തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്നും പളനിസ്വാമി പറഞ്ഞു.