TRENDING:

ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് 'മാനഹാനി'; മന്ത്രി പളനിവേൽ ത്യാഗരാജന് 'ധന'നഷ്ടം

Last Updated:

വി​വാ​ദ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ പളനിവേലിനെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെ​ന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ പളനിവേൽ ത്യാ​ഗരാജനെ ധനവകുപ്പിൽ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.
advertisement

വി​വാ​ദ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ പളനിവേലിനെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതും വായിക്കൂ-  ഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതിയാരോപണം: തമിഴ്നാട്ടിൽ പുതിയ ധനമന്ത്രി വന്നേക്കും

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി എ​സ് എം നാ​സ​റി​നെ ഒ​ഴി​വാ​ക്കി. പക​രം പു​തി​യ മ​ന്ത്രി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ടി ആ​ർ ​ബി രാ​ജ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആർബി രാജയുടെ നിയമനം.

advertisement

ഇതും വായിക്കൂ- ‘DMK ഫയല്‍സ് വിവാദം’; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മാനനഷ്ട കേസ് നല്‍കി

മ​ന്നാ​ർ​ഗു​ഡി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മൂ​ന്നു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ ഡിഎംകെ​യി​ലെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ടി ആ​ർ ബാ​ലു​വി​ന്‍റെ മ​ക​നുമാ​ണ്. 2021 മേ​യി​ൽ ചു​മ​ത​ല​യേ​റ്റ ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എം കെ സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​

ഇതും വായിക്കൂ- എം കെ സ്റ്റാലിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ബെനാമി നിക്ഷേപമെന്ന് ആരോപണം; തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

advertisement

നാ​സ​റി​ന്‍റെ മ​ന്ത്രി പ​ദ​വി ന​ഷ്ട​പ്പെ​ടാ​ൻ​ കാ​ര​ണം മോ​ശം പ്ര​ക​ട​ന​മാ​ണെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം പി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകൾ ലഭിച്ചു.

വിവാദ ശബ്ദസന്ദേശം

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് പളനിവേൽ ത്യാഗരാജൻ വിവാദത്തിലായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതല്ലെന്നാണ് ത്യാഗരാജൻ വിശദീകരിച്ചത്. എന്നാൽ ഓഡിയോ പുറത്തുവിട്ടവർക്കെതിരെ നിയമനടപടി സ്വീകരിച്ചതുമില്ല. രാഷ്ട്രീയ നിരീക്ഷകനും അന്വേഷണാത്മക മാധ്യമസ്ഥാപനമായ സവുക്കുവിന്റെ എഡിറ്ററുമായ എ ശങ്കർ ആണ് ആദ്യത്തെ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മറ്റൊരു ഓഡിയോ ടേപ്പും പുറത്തുവിട്ടിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് 'മാനഹാനി'; മന്ത്രി പളനിവേൽ ത്യാഗരാജന് 'ധന'നഷ്ടം
Open in App
Home
Video
Impact Shorts
Web Stories