ശരത് പവാറിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്തു ബിജെപി രംഗത്തെത്തിയിരുന്നു. അതിനിടെ റഫേൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ശരത് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലേ രംഗത്തെത്തി. സർക്കാരിന് ആത്മവിശ്വാസം ഉണ്ടെങ്കിൽ ജെപിസി അന്വേഷണത്തിന് മടിക്കുന്നത് എന്തിനെന്നും സുപ്രിയ ചോദിച്ചു.
'ചൈനീസ്' പ്രതിമ സ്ഥാപിച്ച് പട്ടേലിനെ ബി.ജെ.പി അപമാനിക്കുന്നുവെന്ന് രാഹുൽ; തിരിച്ചടിച്ച് അമിത് ഷാ
റഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ ആയിരുന്നു മോദിക്ക് ശരത് പവാർ പിന്തുണ പ്രഖ്യാപിച്ചത്. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പവാർ നിലപാട് വ്യക്തമാക്കിയത്.
advertisement
ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ഫൈറ്റർ ജെറ്റുകളുടെ സാങ്കേതികവിവരങ്ങൾ പുറത്തു പറയണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വിവരമില്ലായ്മയാണെന്നും എന്നാൽ കേന്ദ്രസർക്കാർ അതിന്‍റെ വില പുറത്തുവിടുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ആയിരുന്നു മുൻ പ്രതിരോധമന്ത്രി കൂടിയായ പവാർ പറഞ്ഞു.
