'ചൈനീസ്' പ്രതിമ സ്ഥാപിച്ച് പട്ടേലിനെ ബി.ജെ.പി അപമാനിക്കുന്നുവെന്ന് രാഹുൽ; തിരിച്ചടിച്ച് അമിത് ഷാ

Last Updated:
സത്ന: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിനെ ചൊല്ലി കോൺഗ്രസ്- ബി.ജ.പിയും നേർക്കുനേർ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമാണ് പരസ്പരം പോരടിച്ച് രംഗത്തെത്തിയത്.
സർദാർ വല്ലഭായ് പട്ടേലിന്റെ ആദരസൂചകമായി നിർമിക്കുന്ന പ്രതിമ 'മെയ്ഡ് ഇൻ ചൈന'യാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്രസർക്കാർ ഇങ്ങനെയൊരു പ്രതിമ സ്ഥാപിക്കുന്നതിലൂടെ പട്ടേലിനെ അവഹേളിക്കുകയാണു ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സർദാര്‍ വല്ലഭായ് പട്ടേലിനുവേണ്ടി ഗുജറാത്തിൽ നിർമിക്കുമെന്നാണ് മോദിജി പറഞ്ഞത്. എന്നാൽ ആ പ്രതിമയുടെ പുറകിൽ 'മെയ്ഡ് ഇൻ ചൈന' എന്ന് എഴുതിയിട്ടുണ്ടാകും- രാഹുൽ പറഞ്ഞു.
advertisement
എല്ലാ വർഷവും രണ്ട് കോടി ജനങ്ങൾക്കു തൊഴിൽ നൽകുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്?. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അഞ്ച് വർഷം കൊണ്ട് ഫോണുകളിൽ മെയ്ഡ് ഇൻ മധ്യപ്രദേശ്, മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിക്കാണാനാകും -മധ്യപ്രദേശില്‍ പാർട്ടി പൊതുപരിപാടിയിൽ രാഹുൽ പറഞ്ഞു.
എന്നാൽ, ഗാന്ധി കുടുംബം സർദാർ വല്ലഭായ് പട്ടേലിനെ അപമാനിക്കുകയാണെന്നും അദ്ദേഹത്തിന്റെ മഹത്വം മായ്ച്ചുകളയാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ തിരിച്ചടിച്ചു. സർദാർ പട്ടേലിന് ആദരം അർപ്പിക്കാൻ ഇന്ത്യയാകെ ഒന്നിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് നാണക്കേടുണ്ടാക്കുന്നതായും അമിത് ഷാ പറഞ്ഞു.
advertisement
182 മീറ്റർ ഉയരത്തിൽ നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനു സമീപം സാധുബേട് ദ്വീപിലാണ് പട്ടേലിന്റെ പ്രതിമ തയാറാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ പ്രതിമയ്ക്കു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണ് തറക്കല്ലിട്ടതും. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മാണം.
മലയാളം വാർത്തകൾ/ വാർത്ത/India/
'ചൈനീസ്' പ്രതിമ സ്ഥാപിച്ച് പട്ടേലിനെ ബി.ജെ.പി അപമാനിക്കുന്നുവെന്ന് രാഹുൽ; തിരിച്ചടിച്ച് അമിത് ഷാ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement