തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിപിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അശ്വിനും കൂട്ടുകാരും തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പു തന്നെ ഇവർ ഗോ ഇബിബോ സൈറ്റ് വഴി തിരുവനന്തപുരത്തെ ഹോട്ടൽ ടൗൺ ടവറിൽ റൂം ബുക്ക് ചെയ്തിരുന്നു. രണ്ടു പേരുടെ റൂമിൽ അധികമായി ബെഡും ബ്രേക്ക് ഫാസ്റ്റും ഉൾപ്പെടെയാണ് ബുക്ക് ചെയ്തതെന്ന് അശ്വിൻ പറഞ്ഞു.
Independence Day 2019: കശ്മീരിൽ നിലനിന്നത് അഴിമതിയും വിവേചനവും ആയിരുന്നെന്ന് പ്രധാനമന്ത്രി
advertisement
ഹോട്ടലിലെത്തിയപ്പോൾ റൂം മൂന്നുപേർക്കായി ബുക്ക് ചെയ്തിട്ടുണ്ടെന്നും എന്നാൽ അധികമായി ഒരാൾക്ക് ബെഡും ബ്രേക്ക് ഫാസ്റ്റും വേണമെങ്കിൽ കൂടുതൽ പണം അടയ്ക്കണമെന്നും ഹോട്ടലുകാർ ആവശ്യപ്പെട്ടു. എന്നാൽ, അധികമായി ബെഡും ബ്രേക്ക് ഫാസ്റ്റും ഉൾപ്പെടെയാണ് തങ്ങൾ റൂം ബുക്ക് ചെയ്തതെന്ന് വിദ്യാർത്ഥികൾ മാനേജ്മെന്‍റിനെ അറിയിച്ചു. അതേസമയം, തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വൗച്ചറിൽ ഇക്കാര്യങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും പണം അടയ്ക്കാതെ മൂന്നാമത്തെയാൾക്ക് ബെഡും ബ്രേക് ഫാസ്റ്റും തരാൻ കഴിയില്ലെന്നും ഹോട്ടലുകാർ വ്യക്തമാക്കി. തുടർന്ന്, ഗോ ഇബിബുമായി ബന്ധപ്പെടാനും ഹോട്ടൽ ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർത്ഥികൾ ഗോ ഇബിബോയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അതേസമയം, തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും വിദ്യാർത്ഥികൾ ബുക്ക് ചെയ്തത് മൂന്നുപേർക്കുള്ള മുറി മാത്രമാണെന്നും അധികമായി ബെഡിനും ബ്രേക്ക് ഫാസ്റ്റിനും പണം അടച്ചിട്ടില്ലെന്നും ഹോട്ടൽ ടൗൺ ടവർ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. മൂന്നു പേർക്കുള്ള മുറി മാത്രമാണ് ബുക്ക് ചെയ്തതെന്നും അതിൽ അധികമായി ബെഡ് ബുക്ക് ചെയ്തിട്ടില്ലെന്നും തങ്ങൾക്ക് ലഭിച്ച വൗച്ചറിൽ അധികമായി ബുക്ക് ചെയ്ത ബെഡിന്‍റെ കാര്യമില്ലെന്നും ഹോട്ടൽ വ്യക്തമാക്കി.
