Independence Day 2019: കശ്മീരിൽ നിലനിന്നത് അഴിമതിയും വിവേചനവും ആയിരുന്നെന്ന് പ്രധാനമന്ത്രി
Last Updated:
പ്രളയബാധിതരായ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഓർക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 73 ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനായി ജീവൻ നൽകിയ മഹാത്മാക്കളെ സ്‌മരിക്കുന്നു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകൾ ജീവൻ നൽകി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാശംസകൾ നേർന്നതിനൊപ്പം പ്രധാനമന്ത്രി രക്ഷാബന്ധൻ ആശംസകളും നേർന്നു. പ്രളയബാധിതരായ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഓർക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണർന്ന് എഴുന്നേൽക്കുമ്പോൾ, നിരവധിയാളുകൾ പ്രളയബാധിതരാണ്. എൻ ഡി ആർ എഫ് ഉൾപ്പെടെയുള്ളവർ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരിലേക്കും എത്തിച്ചേരാൻ ഞാൻ ആഗ്രഹിക്കുന്നു" - പ്രധാനമന്ത്രി പറഞ്ഞു.
പ്രളയത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. പ്രളയരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നെന്നും 'പ്രളയക്കെടുതി നേരിട്ടവർക്ക് സഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി വ്യക്തമാക്കി. എല്ലാ മേഖലകളിലും സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കി, ദാരിദ്ര്യത്തിനെതിരെയാണ് രാജ്യത്തിൻറെ മുഖ്യ പോരാട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
മുത്തലാഖ് നിയമത്തെക്കുറിച്ചും ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശം നടത്തി. മുത്തലാഖ് നിയമം മുസ്‌ലിം സഹോദരിമാർക്ക് നീതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. സതിയും ശൈശവ വിവാഹവും ഭ്രൂണഹത്യയും നിരോധിച്ചതുപോലെ മുതലാഖും നിരോധിച്ചു. കശ്മീർ പുനഃസംഘടനയിലൂടെ സർദാർ പട്ടേലിന്‍റെ സ്വപ്നം യാഥാർഥ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു. 70 വർഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രാധാന്യം നൽകും. ഇന്ത്യയിലെ കുട്ടികൾ പലപ്പോഴും അനീതി നേരിടേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
സർക്കാരിന്‍റെ പദ്ധതിയായ 'സബ്കാ സാഥ്, സബ്കാ വികാസ്' എന്നതിലൂടെ ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വികസനം സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. അടുത്ത അഞ്ചു വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടെന്നും അത് ഒന്നൊന്നായി നടപ്പാക്കി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'2013 - 14 തെരഞ്ഞെടുപ്പ് കാലത്ത്, ഞാൻ രാജ്യത്തിന്‍റെ വികാരമം മനസിലാക്കാനാണ് ശ്രമിച്ചത്. എല്ലാവരും വിചാരിച്ചു ഈ രാജ്യത്തെ മാറ്റാൻ കഴിയുമോയെന്ന്. എന്നാൽ, 2019ൽ, ഞങ്ങളുടെ അഞ്ചു വർഷക്കാലത്തെ കഠിനാദ്വാനത്തിനു ശേഷം മുഴുവൻ രാജ്യവും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായി. എന്‍റെ രാജ്യത്തിന് മാറാൻ കഴിയുമെന്ന ആത്മവിശ്വാസം ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ടായി' - പ്രധാനമന്ത്രി പറഞ്ഞു.
advertisement
കശ്മിരിൽ നിന്നത് വിവേചനവും അഴിമതിയും ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. 70 വർഷം കൊണ്ട് ചെയ്യാതിരുന്ന കാര്യങ്ങൾ 70 ദിവസം കൊണ്ട് സർക്കാർ ചെയ്തു. കശ്മീരിൽ ഇനി വികസനത്തിന്‍റെ പുതുയുഗം. കശ്മീർ ജനതയുടെ ദീർഘകാല ആഗ്രഹം സഫലമായെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പ്രശ്നങ്ങളായി അവശേഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കശ്മീരിലെ അനീതിയെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 പ്രധാനമായിരുന്നെങ്കിൽ എന്തുകൊണ്ട് സ്ഥിരമാക്കിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. രാജ്യം പുതിയ ഉന്നതികളിൽ എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
"ജൽ ജീവൻ മിഷനു വേണ്ടി 3.5 ലക്ഷം കോടി രൂപ നീക്കിവെച്ചു. രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം ലഭിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കും. കഴിഞ്ഞ 70 വർഷം ചെയ്തതിന്‍റെ നാലിരട്ടി കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. ജൽ ജീവൻ മിഷൻ സർക്കാരിന്‍റെ മാത്രമല്ല, സ്വച്ഛതാ മിഷൻ പോലെ ജനങ്ങളുടെ മിഷൻ ആണ്" - പ്രധാനമന്ത്രി പറഞ്ഞു.
updating....
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2019 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Independence Day 2019: കശ്മീരിൽ നിലനിന്നത് അഴിമതിയും വിവേചനവും ആയിരുന്നെന്ന് പ്രധാനമന്ത്രി


