TRENDING:

Booker prize | ഇന്ത്യൻ ഭാഷയിൽ രചിച്ച കൃതിയ്ക്ക് ആദ്യമായി ബുക്കർ പുരസ്‌കാരം; നേട്ടം ഗീതാഞ്ജലി ശ്രീയുടെ 'ടൂംബ് ഓഫ് സാൻഡി'ന്

Last Updated:

'റേത് സമാധി' എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്‌സി റോക്ക്‌വെൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ (Geethanjali Shree) വിവർത്തനം ചെയ്ത ഹിന്ദി നോവൽ, 'ടൂംബ് ഓഫ് സാൻഡ്', (Tomb of Sand) 2022ലെ ബുക്കർ പ്രൈസ് കരസ്ഥമാക്കി. പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യൻ ഭാഷയിൽ എഴുതിയ ആദ്യത്തെ പുസ്തകമായി ഇത് മാറി. 'റേത് സമാധി' എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്‌സി റോക്ക്‌വെൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
Pic: Twitter/@TheBookerPrizes
Pic: Twitter/@TheBookerPrizes
advertisement

“ഞാൻ ഒരിക്കലും ബുക്കർ സ്വപ്നം കണ്ടിരുന്നില്ല. എനിക്ക് അതിനു കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എത്ര വലിയ അംഗീകാരമാണിത് എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു അതിൽ ആഹ്ലാദിക്കുന്നു, ആദരിക്കപ്പെടുന്നു, ”ഗീതാഞ്ജലി ശ്രീ തന്റെ സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.

11 ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നാല് ഭൂഖണ്ഡങ്ങളിലായി 12 രാജ്യങ്ങളിൽ നിന്ന് വരികയും ചെയ്ത ലോങ്ങ് ലിസ്റ്റിൽ ഉൾപ്പെട്ട നോവലുകളിൽ 'ടൂംബ് ഓഫ് സാൻഡ്' ഉൾപ്പെടുന്നു. ഗീതാഞ്ജലിക്ക് ജിബിപി ബ്രിട്ടീഷ് പൗണ്ട് സ്‌റ്റെർലിംഗ്‌ നൽകും, അത് രചയിതാവും വിവർത്തകയും തമ്മിൽ വീതിക്കും.

advertisement

ഭർത്താവിന്റെ മരണശേഷം കടുത്ത വിഷാദം അനുഭവിക്കുന്ന 80 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ് അവാർഡ് നേടിയ പുസ്തകം വിവരിക്കുന്നത്. ഒടുവിൽ, അവർ തന്റെ വിഷാദം തരണം ചെയ്യുകയും വിഭജനകാലത്ത് നഷ്‌ടമായ ഭൂതകാലത്തെ അഭിമുഖീകരിക്കാൻ പാകിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതാണ് പ്രമേയം.

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ജനിച്ച ഗീതാഞ്ജലി, ഇപ്പോൾ ന്യൂ ഡൽഹിയിലാണ്. അവർ മൂന്ന് നോവലുകളും നിരവധി ചെറുകഥാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. അവയിൽ പലതും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

advertisement

ലോങ്‌ലിസ്റ്റിലെ നോമിനേഷനോട് പ്രതികരിച്ചുകൊണ്ട് ശ്രീ ഇങ്ങനെ പറഞ്ഞു, “എഴുത്ത് എന്നാൽ തന്നെ ഒരു പ്രതിഫലമാണ്. എന്നാൽ ബുക്കറിൽ നിന്നുള്ള പ്രത്യേക അംഗീകാരം ബോണസാണ്. ഇന്ന് ലോകമെമ്പാടും ശോചനീയമായ പല കാര്യങ്ങളും ഉണ്ടെന്നുള്ള വസ്തുത, സാഹിത്യം പോലുള്ള മേഖലകളിലെ പോസിറ്റീവ് വൈബുകളുടെ മൂല്യം വർദ്ധിപ്പിക്കുന്നു. എന്റെ ഹൃദയത്തിൽ പ്രതീക്ഷയായി നിലകൊള്ളുന്നു..."

Summary: 'Tomb of Sand' written by Geethanjali Shree wins the International Booker Prize for the year 2022

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Booker prize | ഇന്ത്യൻ ഭാഷയിൽ രചിച്ച കൃതിയ്ക്ക് ആദ്യമായി ബുക്കർ പുരസ്‌കാരം; നേട്ടം ഗീതാഞ്ജലി ശ്രീയുടെ 'ടൂംബ് ഓഫ് സാൻഡി'ന്
Open in App
Home
Video
Impact Shorts
Web Stories