നേരത്തെഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് ചർച്ചയായിരുന്നു. നീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിന്റെ പ്രതികരണം. നേരത്തെ ട്വിറ്ററിനുള്ള നിയമപരിരക്ഷ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയുന്ന തരത്തിലാണ് പരിരക്ഷ ഒഴിവാക്കിയത്.
advertisement
2021 ഫെബ്രുവരി 25 ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐടി നിയമ ഭേദഗതി രാജ്യത്തെ എല്ലാ സമൂഹമാധ്യമങ്ങൾക്കും ബാധന കമാണ്. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം, നയം എന്നിവ പരിശോധിക്കാൻ ഇന്ത്യയിൽ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നത് ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്.
ഈ നിയമം നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ ചർച്ചകൾ നടത്തി എന്നതല്ലാത നിയമവുമായി സഹകരിക്കാൻ ട്വിറ്റർ തയ്യാറായില്ല. ഇതോടെയാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയത്. ഇടനില മാധ്യമം എന്ന പരിഗണന നഷ്ടമായ അമേരിക്കൻ കമ്പനി നിലവിൽ പ്രസാധകർ എന്ന നിലയിൽ മാത്രം കണക്കാക്കിയാണ് പ്രവർത്തിക്കുന്നത്.
ഉപയോക്താക്കളുടെ കുറിപ്പുകൾ ടിറ്ററിന്റേതായി പരിഗണിക്കുകയും, കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകുയും ചെയ്യും.
ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും. ജൂൺ അഞ്ചിന് ഗാസിയാബാദിൽ വൃദ്ധന് നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു.
ഗാസിയാബാദ് സംഭവത്തിന് തെറ്റായ പരിവേഷം നൽകി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവർത്തകർക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ടൂൾ കിറ്റ് സംഭവത്തിൽ ട്വിറ്ററിന്റെ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ മെയ് 31 ന് ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.
