പതിനഞ്ച് വർഷത്തിനിടെ ട്രെയിൻ യാത്ര നടത്തുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; യാത്ര ജന്മനാട്ടിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഇതിനു മുമ്പ് മുൻ പ്രസിഡന്റ് ആയിരുന്ന ഡോ എ പി ജെ അബ്ദുൽ കലാമാണ് അവസാനമായി ട്രെയിനിൽ യാത്ര നടത്തിയത്. 2006ലായിരുന്നു അബ്ദുല്‍ കലാം ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.
ന്യൂഡൽഹി: രാഷ്ട്രപതിയായ ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് താൻ ജനിച്ചു വളർന്ന ഉത്തർപ്രദേശിലെ കാൻപൂരിലുള്ള പരൗൻഖ് സന്ദർശിക്കും. ന്യൂഡൽഹിയിലെ സഫ്ദർജംഗ് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് തിരിക്കുന്ന ട്രെയിൻ കാൻപൂരിൽ തന്നെയുള്ള ജിൻജാക്ക്, രൂരാ എന്നീ രണ്ട് സ്ഥലങ്ങളിൽ നിർത്തും. പ്രസിഡന്റിന് തന്റെ ബാല്യകാല സുഹൃത്തുക്കളെ നേരിൽ കണ്ട് സംസാരിക്കുന്നതിനു വേണ്ടിയാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പുകൾ അനുവദിച്ചത്. പരൗഖിൽ ജൂൺ 27ന് നടക്കുന്ന രണ്ട് സ്വീകരണ പരിപാടികളിലും പ്രസിഡന്റ് പങ്കെടുക്കും.
പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ് തന്റെ സ്വന്തം സ്ഥലം സന്ദർശിക്കുന്നതെന്നും ഇതിന് മുമ്പും അദ്ദേഹം ഇതിന് താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിവിധ സാഹചര്യങ്ങൾ കാരണം ഇതിനു സാധിച്ചില്ലെന്നും രാഷ്ട്രപതി ഭവന്റെ പത്രകുറിപ്പിൽ അറിയിച്ചു.
advertisement
ഇതിനു മുമ്പും നിരവധി ഇന്ത്യൻ പ്രസിഡന്റുമാർ ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടെങ്കിലും 15 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു പ്രസിഡന്റ് ട്രെയിൻ യാത്ര നടത്തുന്നത്. പ്രസിഡന്റ് കോവിന്ദ് സ്വദേശം സന്ദർശിക്കുന്നത് ട്രെയിനിൽ ആണെങ്കിലും തിരിച്ച് ഡൽഹിയിലേക്ക് വരുന്നത് വിമാനത്തിലായിരിക്കും.
Also Read- Petrol Diesel Price| ഇന്ന് വില വർധനവില്ല; ആറുമാസത്തിനിടെ പെട്രോൾ, ഡീസൽ വില വർധിച്ചത് 55 തവണ
ഇതിനു മുമ്പ് മുൻ പ്രസിഡന്റ് ആയിരുന്ന ഡോ എ പി ജെ അബ്ദുൽ കലാമാണ് അവസാനമായി ട്രെയിനിൽ യാത്ര നടത്തിയത്. 2006ലായിരുന്നു അബ്ദുല്‍ കലാം ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് ട്രെയിൻ യാത്ര നടത്തിയത്. ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാനായിരുന്നു കലാമിന്റെ ട്രെയിൻ യാത്ര. രാജ്യത്തെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദ് പതിവായി ട്രെയിൻ യാത്ര നടത്തിയിരുന്നു.
advertisement
Also Read- JioPhone Next | ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ
English Summary: President Ram Nath Kovind will undertake a train journey on June 25 to visit his birthplace in Uttar Pradesh. It would be after a gap of 15 years that an incumbent president will travel by train. At his birthplace in UP, Kovind will interact with his old acquaintances from school days and the early days of his social service. This is the first time that Kovind will visit his birthplace after becoming the president.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 25, 2021 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പതിനഞ്ച് വർഷത്തിനിടെ ട്രെയിൻ യാത്ര നടത്തുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; യാത്ര ജന്മനാട്ടിലേക്ക്









