ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയത്. തെരച്ചിൽ സംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിയുതിർക്കുകയായിരുന്നു.
also read: ഉത്തർപ്രദേശ് വ്യാജമദ്യ ദുരന്തം: മരണ സംഖ്യ 13 ആയി; 10 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ അനന്ത്നാഗ് സ്വദേശിയാണ്. ഫൈസൽ നാസിർ മിർ എന്നാണ് ഇയാളുടെ പേര്. മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഇരുവരും ജെയ്ഷ് ഇ മുഹമ്മദിൽ പ്രവർത്തിച്ചു വരികയാണ്. അടുത്തിടെയാണ് മിർ ജെയ്ഷ് ഇ മുഹമ്മദിൽ ചേർന്നത്.
advertisement
കൊല്ലപ്പെട്ട പാകിസ്ഥാനി സ്വദേശി നിരവധി തീവ്രവാദ ആക്രമണങ്ങളിലും ഗൂഢാലോചനകളിലും പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സുരക്ഷ സേന പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.