ഹോസ്റ്റലിൽ ഇവർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു എന്നും ഇത് എതിർത്ത തന്നെയും സുഹൃത്തുക്കളെയും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. സംഭവത്തിൽ തൗഖീർ ഭട്ട്, മൊഹ്‌സിൻ ഫാറൂഖ് വാനി, ആസിഫ് ഗുൽസാർ വാർ, ഉമർ നസീർ ദാർ, സയ്യിദ് ഖാലിദ് ബുഖാരി, സമീർ റാഷിദ് മിർ, ഉബൈദ് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമത്തിലെ സെക്ഷൻ 13, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 505, 506 വകുപ്പുകൾ പ്രകാരം ആണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
Also read-'കാന്താര കണ്ടവർ കമ്പള മറക്കില്ല': ആവേശമായി ബംഗളൂരുവിലെ ആദ്യ കാളയോട്ട മത്സരം
നിലവിൽ ഏഴുപേരും കസ്റ്റഡിയിലാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തീവ്രവാദ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. യുഎപിഎ നടപടിക്ക് കീഴിൽ കർശനമായ ജാമ്യ വ്യവസ്ഥകളാണ് നിലനിൽക്കുന്നത് . അതിനാൽ ഈ നിയമത്തിന്റെ കീഴിൽ അറസ്റ്റ് ചെയ്ത പ്രതികൾക്ക് പലപ്പോഴും കീഴ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
എന്നാൽ ഈ കേസിൽ യുഎപിഎ ചുമത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല."പാകിസ്ഥാൻ നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യങ്ങളും ഭീഷണികളും മറ്റ് വിദ്യാർഥികൾക്കളെ ഭയപ്പെടുത്തിയതായും പരാതിക്കാരനായ വിദ്യാർത്ഥി ആരോപിച്ചു. ഈ സർവകലാശാലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ഉള്ളത്. അതിൽ ഒരാളാണ് പരാതി നൽകിയ വിദ്യാർത്ഥി. കൂടാതെ സർവ്വകലാശാലയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും ജമ്മുവിലും കാശ്മീരിലും ഉള്ളവരാണ്.
Also read-വാരണാസിയിൽ ഗുരു പൂർണിമ ആഘോഷം; എഴുപതിലെറെ രാജ്യങ്ങളിലെ നയതന്ത്രഞ്ജരും അംബാസിഡർമാരും
നവംബർ 19ന് ലോകകപ്പിൽ ഓസ്ട്രേലിയ വിജയിച്ചതിനെ തുടർന്ന് അന്ന് രാത്രി ശ്രീനഗറിലും നിരവധി പ്രദേശങ്ങളിലും ആഘോഷങ്ങൾ നടന്നിരുന്നു. ആളുകൾ പടക്കം പൊട്ടിക്കുന്നതിന്റെ ചിത്രങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം തുടരുമെന്ന് ജമ്മു -കാശ്മീർ ഡിജിപി ആർ ആർ സ്വെയ്ൻ വ്യക്തമാക്കി. ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീനഗർ ഗുരുദ്വാരയിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.