വാരണാസിയിൽ ഗുരു പൂർണിമ ആഘോഷം; എഴുപതിലെറെ രാജ്യങ്ങളിലെ നയതന്ത്രഞ്ജരും അംബാസിഡർമാരും

Last Updated:

വാരണാസിയിൽ ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്നത് ഇതാദ്യമായല്ല

സമ്പന്നമായ സംസ്കാരം എല്ലാ കാലത്തും വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. ഭാഷയിലും വേഷത്തിലുമൊക്കെയുള്ള വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യം നില നിർത്തുന്ന നിരവധി ആഘോഷങ്ങൾ നമുക്കുണ്ട്. ഇത്തരം ആഘോഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതും പതിവ് കാഴ്ചയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് അമ്പതോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ മാസം ആദ്യം അയോദ്ധ്യയിൽ എത്തിയിരുന്നു. അതിന്റെ തുടർച്ചയായി ഗുരു പൂർണിമ ആഘോഷിക്കാൻ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് വാരണാസിയിലെത്തിയിരിക്കുന്നത് എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രഞ്ജരും അംബാസിഡർമാരുമാണ്.
വാരണാസിയിൽ ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്നത് ഇതാദ്യമായല്ല. ഇന്ത്യ അധ്യക്ഷ പദം അലങ്കരിച്ച സമയങ്ങളിൽ നിരവധി G20 ചർച്ചകൾ വാരണാസിയിൽ വച്ച് നടന്നിരുന്നു. കൂടാതെ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ (SCO) ചർച്ചകളുടെയും മുൻകാല വേദിയായിരുന്നു വാരണാസി. വാരണാസിയെ എസ്സിഒ (SCO)യുടെ ആദ്യ സാംസ്‌കാരിക നഗരമായി പ്രഖ്യാപിച്ചിരുന്നു.
ഗുരു പൂർണിമയോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ മൺ ചിരാതുകൾ തെളിയിക്കുന്ന ചടങ്ങിനും കൂടാതെ പവിത്രമായ ഗംഗയിലെ ആരതി പൂജയ്ക്കും ചരിത്ര സ്ഥാനമായ കാശിയിലെ ' ദേവ് ദീപാവലിയ്ക്കും ' പ്രതിനിധി സംഘം സാക്ഷ്യം വഹിക്കും.
advertisement
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും പുറം രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം വാരണാസി, അയോദ്ധ്യ തുടങ്ങിയ ചരിത്ര നഗരങ്ങളെ അന്താരാഷ്ട്ര ചർച്ചകൾകളുടെ ആസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ഇന്ത്യയുടെ സംസ്കാരവും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളും, അയോദ്ധ്യ ക്ഷേത്ര നിർമ്മാണവുമെല്ലാം മറ്റ് രാജ്യങ്ങളിലും ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളാണ്.
ന്യൂസ് 18ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് വരുന്ന ജനുവരി 22 ന് അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഏതാനും രാജ്യങ്ങളിലെ പ്രധാനമന്ത്രി തലത്തിലുള്ള പ്രതിനിധികളെ വരെ ക്ഷണിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വാരണാസിയിൽ ഗുരു പൂർണിമ ആഘോഷം; എഴുപതിലെറെ രാജ്യങ്ങളിലെ നയതന്ത്രഞ്ജരും അംബാസിഡർമാരും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement