TRENDING:

'ഗുണനിലവാരത്തെ ബാധിക്കും'; യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമാവില്ലെന്ന് കേന്ദ്രം

Last Updated:

വിദ്യാർത്ഥികൾ യുക്രെയ്നിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകാന്‍ കാരണം ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിന് ആവശ്യമായ മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ്. അത്തരം വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
bbsന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം നടപടികൾ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also Read- ഗ്രാമം മുഴുവൻ വഖഫ് ബോർഡിന്റെ പേരിൽ; സ്വന്തംപേരിലുള്ള സ്ഥലം വിൽക്കാനാകാതെ ഗ്രാമീണർ പ്രതിസന്ധിയിൽ

ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കണമെന്നായിരുന്നു യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ ആവശ്യം. ഇതിനെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ എതിര്‍ത്തത്. ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ തുടര്‍പഠനത്തിനായി പ്രവേശനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Also Read- നമീബിയയിൽ നിന്ന് ജംബോ ജെറ്റിൽ ഇന്ത്യയിലേക്ക്; എട്ട് ചീറ്റകളുടെ ചരിത്ര യാത്ര

advertisement

വിദ്യാർത്ഥികൾ യുക്രെയ്നിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകാന്‍ കാരണം ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിന് ആവശ്യമായ മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ്. അത്തരം വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളജുകളില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Also Read- ലോകത്തെ 58 മുൻനിര കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുളളവർ: മന്ത്രി നിർമല സീതാരാമൻ

വിദേശ സർവകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും നേരത്തെ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഗുണനിലവാരത്തെ ബാധിക്കും'; യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമാവില്ലെന്ന് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories