TRENDING:

Hathras Rape | പ്രതികളെ പിന്തുണച്ച് മുൻ ബിജെപി എംഎല്‍എയുടെ വീടിന് മുന്നിൽ 'മേൽ ജാതിക്കാരുടെ'യോഗം

Last Updated:

അതേസമയം മേൽ ജാതിക്കാരുടെ യോഗമാണ് അവിടെ നടന്നതെന്ന ആരോപണം നിഷേധിച്ച് മീറ്റിംഗിന്‍റെ സംഘാടകരും പെഹല്‍വാന്‍റെ മകൻ മൻവീർ സിംഗും രംഗത്തെത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഹത്രാസിൽ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ പിന്തുണച്ച് ഒരു സംഘം 'മേൽ ജാതിക്കാർ'. 19കാരിയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം നടക്കുന്നതിനിടെയാണ് തങ്ങളുടെ വിഭാഗത്തിൽപ്പെട്ട പ്രതികളെ ന്യായീകരിച്ച് ഒരു സംഘം എത്തിയിരിക്കുന്നത്. പ്രതികൾക്കെതിരായ നടപടികളിൽ പ്രതിഷേധം അറിയിക്കാനായിരുന്നു ഈ കൂടിച്ചേരലെന്നാണ് റിപ്പോര്‍ട്ടുകൾ. മുൻ ബിജെപി എംഎൽഎ രാജ് വീർ പെഹൽവാന്‍റെ വീട്ടിലായിരുന്നു യോഗം സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
advertisement

Also Read- 'പെണ്‍മക്കളിൽ നല്ല മൂല്യങ്ങള്‍ വളയർത്തിയെടുത്താൽ ഹത്രാസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ഹത്രാസിലെ ക്രൂര കൊലപാതകത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 'മേൽ ജാതിക്കാരുടെ' യോഗം അരങ്ങേറിയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന എംഎൽഎ രാജ് വീറിന്‍റെ വീടിന് സമീപം കനത്ത പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

advertisement

Also Read- ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും

അതേസമയം മേൽ ജാതിക്കാരുടെ യോഗമാണ് അവിടെ നടന്നതെന്ന ആരോപണം നിഷേധിച്ച് മീറ്റിംഗിന്‍റെ സംഘാടകരും പെഹല്‍വാന്‍റെ മകൻ മൻവീർ സിംഗും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിൽപെട്ട ആളുകളുടെ കൂട്ടായ്മയാണ് അവിടെ നടന്നതെന്നാണ് ഇവർ അറിയിച്ചത്. മുഖ്യമന്ത്രി ഉത്തരവിട്ട സിബിഐ അന്വേഷണത്തിൽ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുമാണ് ഇവർ വ്യക്തമാക്കിയത്.

View Survey

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മേൽജാതിക്കാരായ നാല് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | പ്രതികളെ പിന്തുണച്ച് മുൻ ബിജെപി എംഎല്‍എയുടെ വീടിന് മുന്നിൽ 'മേൽ ജാതിക്കാരുടെ'യോഗം
Open in App
Home
Video
Impact Shorts
Web Stories