TRENDING:

അമേരിക്കയിൽ നിന്ന് 16,714 ടൺ എൽപിജി; 'പിക്സിസ് പയനിയർ' മംഗളൂരുവിൽ നങ്കൂരമിട്ടു

Last Updated:

47,236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളൂരു തുറമുഖത്തെ 13-ാം നമ്പർ ബർത്തിലാണ് അടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കയിൽ നിന്ന് പാചകവാതകവുമായി എത്തിയ കൂറ്റൻ ചരക്കുകപ്പൽ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 'പിക്സിസ് പയനിയർ' എന്ന കപ്പൽ എത്തിയത്. സിംഗപ്പൂർ പതാക ഘടിപ്പിച്ച കപ്പൽ അമേരിക്കയിലെ ടെക്സസിലുള്ള നെതർലാൻഡ് തുറമുഖത്ത് നിന്ന് ഫെബ്രുവരി 14-നാണ് യാത്ര തിരിച്ചത്. 47,236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളൂരു തുറമുഖത്തെ 13-ാം നമ്പർ ബർത്തിലാണ് അടുത്തത്.
News18
News18
advertisement

ഈജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിന് വേണ്ടിയുള്ള 16,714 ടൺ എൽപിജി ആണ് ഈ കപ്പലിലുള്ളത്. വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലർച്ചെയോടെ കപ്പൽ മടങ്ങും. രാജ്യത്ത് പാചകവാതക ലഭ്യത കുറയുന്നതിൽ ആശങ്കയുള്ളതിനാൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിഹിതം സർക്കാർ കഴിഞ്ഞദിവസം 50 ശതമാനമായി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള കപ്പലിന്റെ വരവ് വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ റഷ്യൻ ക്രൂഡ് ഓയിലുമായി 'അക്വാ ടൈറ്റൻ' എന്ന കപ്പലും മംഗളൂരു തീരത്ത് എത്തിയിരുന്നു. എന്നാൽ വലുപ്പം കൂടിയതിനാൽ ഈ കപ്പലിനെ തുറമുഖത്ത് അടുപ്പിക്കാൻ സാധിച്ചില്ല. തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ ഈ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അമേരിക്കയിൽ നിന്ന് 16,714 ടൺ എൽപിജി; 'പിക്സിസ് പയനിയർ' മംഗളൂരുവിൽ നങ്കൂരമിട്ടു
Open in App
Home
Video
Impact Shorts
Web Stories