TRENDING:

'ആതിഖിന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്, കണക്ക് തീര്‍ക്കും'; ട്വിറ്ററിൽ പോസ്റ്റിട്ടയാൾക്കെതിരെ കേസ്

Last Updated:

വെരിഫൈയിഡ് അല്ലാത്ത 'സജ്ജാദ് മുഗള്‍' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതില്‍ അദ്ദേഹത്തിന്റെ മകന്‍ പ്രതികാരം ചെയ്യുമെന്ന ട്വിറ്റര്‍ പോസ്റ്റില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. വെരിഫൈയിഡ് അല്ലാത്ത ‘സജ്ജാദ് മുഗള്‍’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് പോലീസിലെ സൈബര്‍ ക്രൈം വിഭാഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുഹമ്മദ് ആലംഗീര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തതത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
advertisement

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍+ 505 (2), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട്, 2008 സെക്ഷന്‍ 66 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നും പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിഖിന്റെ മകന്‍ അലി ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ പകരം വീട്ടാന്‍ സാധ്യതയുണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. ”അതിഖിന്റെ മകന്‍ അലി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇന്‍ഷാ അല്ലാഹ്, കാലത്തിനനുസരിച്ച് കാര്യങ്ങള്‍ മാറും. കണക്കുകള്‍ തീര്‍പ്പാക്കും”, എന്നാണ് ഹിന്ദിയില്‍ ഉള്ള ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

advertisement

Also read- വോട്ട് ചെയ്യാൻ നീണ്ട ക്യൂവിൽ നിൽക്കേണ്ട; കർണാടകയിൽ ഫേഷ്യൽ റെക്ക​ഗ്നീഷൻ അവതരിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷൻ

ഏപ്രില്‍ 15നാണ് അതിഖും സഹോദരന്‍ അഷ്റഫ് അഹമ്മദും പോലീസുമായുള്ള ഏറ്റുമുട്ടലിലിനിടെ വെടിയേറ്റ് മരിച്ചത്. അതീഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശ് പോലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പൻ ഓപ്പറേഷനിൽ അസദ് മരിച്ചത്. ഇരുവരെയും പ്രയാഗ്രാജില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.രണ്ടുപേരും സംഭവസ്ഥലത്തുതന്നെ വെച്ച് മരിച്ചു.

advertisement

2005ല്‍ ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലും ഫെബ്രുവരിയില്‍ ഇതേ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും അതിഖ് ജയിലിലായിരുന്നു. അരുണ്‍ മൗര്യ, സണ്ണി സിംഗ്, ലവ്ലേഷ് തിവാരി എന്നിവര്‍ ചേര്‍ന്നാണ് അതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രയാഗ് രാജിലെ ചില ഇടങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധം താല്‍കാലികമായി വിച്ഛേദിക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

advertisement

Also read- തമിഴ്നാട്ടിലെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ് ; മധുരൈ മേഖല ചീഫ് മുഹമ്മദ് ഖൈസർ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ആതിഖിന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്, കണക്ക് തീര്‍ക്കും'; ട്വിറ്ററിൽ പോസ്റ്റിട്ടയാൾക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories