തമിഴ്നാട്ടിലെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ് ; മധുരൈ മേഖല ചീഫ് മുഹമ്മദ് ഖൈസർ പിടിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴ്‌നാട് പൊലീസുമായി ചേർന്ന് വിവിധ ജില്ലകളിൽ ഒരേസമയമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്.
തമിഴ്നാട്ടിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. മധുരൈ മേഖല ചീഫ് മുഹമ്മദ് ഖൈസർ പിടിയിൽ. പളനിയിലെ പരിശോധനയ്ക്കിടയിലാണ് അറസ്റ്റ്. കൂടാതെ ചെന്നൈ, മധുരൈ, ട്രിച്ചി, തേനി എന്നീ ജില്ലകളിലും റെയ്ഡ് നടന്നു. നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധം പുലർത്തുന്നുവെന്ന് സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടത്തി.
തമിഴ്‌നാട് പൊലീസുമായി ചേർന്ന് വിവിധ ജില്ലകളിൽ ഒരേസമയമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്. മധുരയിൽ എസ്.ഡി.പി.ഐ നേതാവ് അബ്ബാസിന്റെയും പ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് നടന്നു. തേനിയിൽ കമ്പം മെട്ടു കോളനിയിലെ വിവിധ വീടുകളിലും റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി സാദിഖിന്റെ വീട്ടിൽ നിന്ന് വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
advertisement
മധുരൈ തൊപ്പക്കുളത്ത് അഡ്വക്കേറ്റ് മുഹമ്മദ് യൂസഫിന്റെ വീട്ടിൽ റെയ്ഡ് നടന്നു. പിഎഫ്ഐയുമായി സാമ്പത്തിക ഇടപാട് നടത്തിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധയിടങ്ങളിലായി ചില പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിരാവിലെയാണ് റെയ്ഡ് ആരംഭിച്ചത്, കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പി എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പരിശോധന നടത്തിയ എൻ ഐ എ സംഘം രേഖകളും ആർട്ടിക്കിളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് വീണ്ടും കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
May 09, 2023 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിലെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ് ; മധുരൈ മേഖല ചീഫ് മുഹമ്മദ് ഖൈസർ പിടിയിൽ