കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ നിർദേശം നൽകിയിരുന്നു. ഇതു പ്രകാരം ഒരു സ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കിക്കൊണ്ട് സെക്ഷൻ 144 സിആർപിസി പ്രഖ്യപിക്കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ച് രസഗുള വിതരണം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
Rabindranath Tagore Jayanti 2021 | മഹാനായ ടാഗോറിന്റെ ചില മഹത് വചനങ്ങൾ
advertisement
'ആൾക്കൂട്ടത്തിന് രസഗുള വിതരണം ചെയ്ത് കോവിഡ് മാർഗ നിർദേശങ്ങളും സെക്ഷൻ 144 സിആർപിസി യും ലംഘിച്ച രണ്ടുപേരെ ഹാപൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 20 കിലോ ഗ്രാം രസഗുളയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്” ഹാപൂർ പൊലീസ് ഹിന്ദിയിൽ പങ്കുവെച്ച ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
ഒരു കോടി രൂപ തട്ടിയെടുത്തെന്ന് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
ഉത്തർപ്രദേശിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടിയുണ്ടായി എന്നാണ് വിലയിരുത്തൽ. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയാണ് കൂടുതൽ സീറ്റുകളിൽ വിജയിച്ചിരിക്കുന്നത്. 3050 ജില്ലാ പഞ്ചായത്ത് വാർഡുകൾ, 75,000 ക്ഷേത്ര പഞ്ചായത്ത് വാർഡുകൾ ഏഴു ലക്ഷത്തോളം ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെലുങ്ക് പിന്നണിഗായകൻ ജി ആനന്ദ് കോവിഡിനെ തുടർന്ന് അന്തരിച്ചു; കോവിഡിനു കീഴടങ്ങി നിരവധി
താരങ്ങൾ
ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 900ത്തിനടുത്ത് സീറ്റുകളിലാണ് ബിജെപി ജയം നേടിയിരിക്കുന്നത്. 1000 ത്തിനടുത്ത് സീറ്റുകളിൽ ജയം നേടിയതായി സമാജ് വാദി പാർട്ടി പറയുന്നു. ബി എസ് പി 300നടുത്ത് സീറ്റുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിവർ 70നടുത്ത് സീറ്റുകളും നേടിയതായാണ് പറയുന്നത്. ധാരാളം സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്. അയോധ്യ, വാരണാസി എന്നിവിടങ്ങളിൽ എല്ലാം ബിജെപിക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബി ജെ പിക്ക് ഉത്തർപ്രദേശിൽ ജനപിന്തുണ കുറയുന്നു എന്നതിന്റെ സൂചനയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. അതേസമയം തന്നെ പൂർണതോതിൽ രാഷ്ട്രീയപരമായി അല്ല തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് കൊണ്ട് ഇത്തരം വിലയിരുത്തലുകളിൽ കാര്യമില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3980 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,10,77,410 ആയി ഉയർന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31,111 കേസുകളാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്.
