തെലുങ്ക് പിന്നണിഗായകൻ ജി ആനന്ദ് കോവിഡിനെ തുടർന്ന് അന്തരിച്ചു; കോവിഡിനു കീഴടങ്ങി നിരവധി താരങ്ങൾ
Last Updated:
കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി സെലിബ്രിറ്റികൾക്കാണ് ജീവൻ നഷ്ടമായത്.
ഹൈദരാബാദ്: കോവിഡ് 19മായുള്ള പോരാട്ടത്തിന് ഒടുവിൽ പ്രശസ്ത തെലുങ്ക് പിന്നണിഗായകൻ ജി ആനന്ദ് അന്തരിച്ചു. അദ്ദേഹത്തിന് 67 വയസ് ആയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്സിജൻ ലെവൽ 55 ലേക്ക് താഴുകയും എന്നാൽ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റർ നൽകാൻ കഴിയാതെ വരികയും ചെയ്തു. ഇതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ബി എൻ റെഡ്ഡി നഗറിലുള്ള തിരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന് സഹായം തേടി നിരവധി പേർ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ആനന്ദ് ജനിച്ചത്. ചെന്നൈയിലാണ് കരിയർ ആരംഭിച്ചതെങ്കിലും ഘണ്ടസാലയുടെ മരണത്തിന് ശേഷം തെലുഗു സിനിമാരംഗത്തേക്ക് എത്തുകയുമായിരുന്നു. 1976ൽ അമേരിക അമ്മായി എന്ന ചിത്രത്തിലൂടെ ആയിരുന്നു ആനന്ദിന്റെ രംഗപ്രവേശം. നിരവധി സിനിമകളിൽ പാടിയിട്ടുള്ള അദ്ദേഹം ഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്.
advertisement
അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി സെലിബ്രിറ്റികൾക്കാണ ജീവൻ നഷ്ടമായത്. പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു കഴിഞ്ഞദിവസമാണ് കോവിജ് ബാധിച്ച് അന്തരിച്ചത്. ഗായകൻ കോമാങ്കനും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് കോമാങ്കൻ മരിച്ചത്. ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ 'ഊവ്വൊരു പൂക്കളുമേ' എന്ന ഗാനരംഗത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
advertisement
ഹിന്ദി - മറാത്തി ചിത്രമായ ഛിഛോരെയിൽ അഭിനയിച്ച നടി അഭിലാഷ പാട്ടീലും കോവിഡിനെ തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അഭിലാഷയുടെ മരണം.
പ്രശസ്ത കന്നഡ സംവിധായകനായ രേണുക ശർമ കോവിഡ്, ന്യൂമോണിയ രോഗങ്ങൾ കലശലായതിനെ തുടർന്ന് മരണത്തിനു കീഴടങ്ങിയിരുന്നു.
ബോളിവുഡ് എഡിറ്റർ അജയ് ശർമ കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു. ഭാര്യയും നാല് വയസുള്ള മകനുമുണ്ട്. ദൂരദർശൻ അവതാരക കാനുപ്രിയ കോവിഡ് മൂലം കഴിഞ്ഞദിവസം മരിച്ചിരുന്നു.
advertisement
ടി വി താരം ബിക്രംജീത് കൻവാർപാൽ, തൊണ്ണൂറുകളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവൺ റാത്തോഡ്, മഹാഭാരതം സീരിയലിൽ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗൾ എന്നിവർ കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തെലുങ്ക് പിന്നണിഗായകൻ ജി ആനന്ദ് കോവിഡിനെ തുടർന്ന് അന്തരിച്ചു; കോവിഡിനു കീഴടങ്ങി നിരവധി താരങ്ങൾ